‘ഒരു കഥാപാത്രത്തിന്റെ ആന്തരികമായ മാനസിക വ്യാപാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന കാലിബര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണവും മോഹന്‍ലാലിന് തന്നെയാണ് ഇന്നും സ്വന്തം. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമെന്നാണ് പല മുതിര്‍ന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒറു ജോലി എന്നതിലുപരി മോഹന്‍ലാല്‍ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. തനിക്ക് എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താന്‍ അത് അവസാനിപ്പിക്കുമെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ചിരിയേയും കുറിച്ച് സിനി ഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഒരു കഥാപാത്രത്തിന്റെ ആന്തരികമായ മാനസിക വ്യാപാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന കാലിബര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ അണ്ടര്‍പ്ലേ എന്ന സിനിമാറ്റിക് എക്സ്പ്രസ്സിംഗ് തന്നില്‍ കൊണ്ടുവരുവാനും അദ്ദേഹത്തിനാകുന്നുണ്ട്. പുറമേ നോക്കുമ്പോള്‍ വെറും ചിരിയും എന്നാല്‍ ഉള്ളില്‍ എന്തൊക്കെയോ കണക്കുകൂട്ടലുകള്‍ കോര്‍ത്തിണക്കിയ ചിന്തയുടെ ഭാരവും കാണാം. ഒരുപക്ഷെ കഥാപാത്രം എന്താണോ ചിന്തിക്കുന്നത് അബോധാമായി അദ്ദേഹവും അതിലേക്ക് ചെന്നെത്തുന്നതാവാം എന്നാണ് കുറിപ്പില്‍ കശ്യപ് ദിവാകരന് കുറിച്ചിരിക്കുന്നത്.
നിരവധിപേരാണ് കുറിപ്പിന് താഴെ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. തന്മാത്രക്ക് ശേഷം അഭിനയ പ്രാധാന്യം ഉള്ള സിനിമകള്‍ അദ്ദേഹം ചെയ്തിട്ടില്ല എന്ന പരക്കെ വിമര്‍ശനം ഉണ്ടെങ്കിലും അടിമുടി കച്ചവട സിനിമയായ ലൂസൈഫറില് വീണ്ടും നമ്മള് ആ പരകായ പ്രവേശം കണ്ടു. ക്ലൈമാക്സ് സീന്‍ വരെ സ്റ്റീഫന്‍ ആരാണെന്നുള്ള ആകാംഷ നിലനിര്‍ത്തുന്നത് സ്ക്രിപ്റ്റിംഗ് മാത്രമല്ല. ആ ചുമതല സ്വയം ഏറ്റെടുത്തത് ലാലേട്ടന് ആയിരുന്നു. ഇത്ര മാത്രം ദുരൂഹമായ എക്സിസ്റ്റന്‍സ് ഉള്ള ഒരു ഡോണിനെ ഇന്ത്യന്‍ സിനിമയില്‍ വേറെ ആര്‍ക്കാണ് പ്രതിഫലിപ്പിക്കാന്‍ അറിയുക എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഓരോ ചിരിയും വ്യത്യസ്തമാണെന്നാണ് മറ്റൊരാളുടെ കമന്റ്.