‘വരട്ടേ, അങ്ങനെ അതിര് വരമ്പുകള്‍ ഒക്കെ ഭേദിച്ച് പുതിയ മമ്മൂക്കയെ ഇനിയും കാണട്ടെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ തുടങ്ങി റോഷാക്ക് സിനിമ വരെ എത്തിനില്‍ക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ആളാണ് മമ്മൂട്ടി. സിനിമ അല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി ഞാന്‍ പോയിട്ടില്ലെന്ന് ഇന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറയാറുണ്ട്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് റോഷാക്ക്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മമ്മൂട്ടിയെക്കുറിച്ച് സിനിമ തിങ്ക്സ് എന്ന പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യുന്നത്. ഒരിക്കല്‍ പ്രിഥ്വിരാജ് പറഞ്ഞത് ഓര്‍ക്കുന്നു. മമ്മൂക്കയുടെ കരിയറിലെ പുതിയ അധ്യായത്തിന് തുടക്കമാണ് ഈ വര്‍ഷം എന്ന്. ആ പറഞ്ഞ പോലെ തന്നെ ആദ്യം ഭീഷ്മ എത്തി, പിന്നീട് പുഴു വന്ന്, ഇപ്പൊ ദാ റോഷാക്കും. അങ്ങനെ ഒരു നടന് എന്ന നിലയില്‍ ഇപ്പോഴും Versatile എന്നതിനെ അങ്ങനെയേ കീപ് ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ വര്‍ഷം വന്ന കഥാപാത്രങ്ങളെന്ന് കുറിപ്പില്‍ പറയുന്നു.
ഇനി വരാന്‍ പോകുന്നത് ആവട്ടെ ലിജോയുടെ കൂടെ നന്‍പകല്‍ നേരത്ത് മയക്കവും. ലിജോ പോലൊരു സംവിധായകനും മമ്മൂക്ക പോലൊരു നടനും ചേരുമ്പോള്‍ എന്തായലും പെര്‍ഫോമന്‍സ് എന്നത് പറഞ്ഞു പിടിപ്പികണ്ട ഒന്നാകുമെന്ന് കരുതണ്ടല്ലോ. ഈ വന്ന ട്രാക്കില്‍ ഇനി ഒരു നാഴിക കല്ല് കൂടി അതില്‍ നിന്ന് പതിയും. ഭീഷ്മയില്‍ ‘താളികളെ…’ എന്ന് വിളിച്ചുള്ള വരവില്‍ നമ്മള് ഇതുവരെ കാണാത്ത ഒരു മാനറിസം ഇക്ക കാണിച്ചിരുന്നു, സത്യത്തില്‍ അതൊരു തുടക്കം ആയിരുന്നു. 50 വര്‍ഷ കാലയളവില്‍ ഇനിയും കാണിച്ചു തരാന്‍ ഒരുപാട് ആ കൈകളില്‍ ഉണ്ടെന്ന് ഉള്ളത്. കഴിഞ്ഞ ദിവസം റോഷാക് കൂടി കണ്ടപ്പോള്‍ അത് എന്തായലും അങ്ങോട്ട് ഉറപ്പിച്ചു.
വരട്ടേ , അങ്ങനെ അതിര് വരമ്പുകള്‍ ഒക്കെ ഭേദിച്ച് ഭേദിച്ച് കഴിഞ്ഞ ദിവസം കണ്ട പോലെ പുതിയ പുതിയ മമ്മൂക്കയെ ഇനിയും ഇനിയും കാണട്ടെ.. അത് കാണിക്കട്ടെ…! എന്തായലും അഭിനയം എന്നതില്‍ ഇപ്പോഴും തേച്ച് തേച്ച് മിനുക്കി എടുക്കുന്ന തന്നിലെ നടനില്‍ എന്നുമെന്നും ഒരു ആരാധകന് തന്നെ. ഇത് നിങ്ങളുടെ വര്‍ഷമാണ് മമ്മൂക്ക എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.