“മമ്മൂട്ടി”എന്ന “നടനും താരവും” ഒരേ പോലെ മുന്നിൽ നിന്ന് നയിച്ച കണ്ണൂർ സ്ക്വാഡ്
നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരി ക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിക്ക് കയ്യടി ലഭിച്ചിരിക്കുന്നു. ജോര്‍ജ് മാര്‍ട്ടിനായി എത്തുന്ന മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്ക്വാഡില്‍ നിറഞ്ഞുനില്ക്കുന്നത്. ഒപ്പമുള്ള സംഘവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത് എന്നാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ടവര്‍ ആദ്യ പകുതി കഴിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ഒരു പ്രേക്ഷകൻ പങ്കു വെച്ച കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂർണ രൂപം
Kannur Squad (2033)
ഒറ്റവാക്കിൽ പറഞ്ഞാൽ “കിടിലൻ പടം”
നല്ലൊരു കണ്ടന്റ് വൻ ക്വാളിറ്റിയിൽ ഡയറക്ടർ റോബി വർഗീസ് രാജ് എടുത്തു വെച്ചിട്ടുണ്ട്…..എനിക്ക് ഈ സിനിമയിൽ പേടിയുണ്ടാരുന്നു Based on true events എന്ന് കാണിച്ചപ്പോൾ ഒരു ഡോക്യൂമെന്ററി ആവുമോന്ന് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തം അനുഭവമായിരുന്നു കണ്ണൂർ സ്ക്വാഡ് തന്നത്. വെറും ഒരു ക്രൈം investigation മാത്രം ആക്കാതെ അതിന്റെ ഇടക്കുള്ള ഇമോഷൻസ് പ്രേക്ഷകനും കൂടി കണക്ട് ആവുന്നുന്നിടത്താണ് ഒരു സിനിമയുടെ വിജയം.ഒരു ക്രിമിനൽ സംഘത്തെ പിടികൂടാനുള്ള അവരുടെ വെല്ലുവിളി നിറഞ്ഞ യാത്ര അതിന്റെ ഇടയിൽ അനുഭവിക്കേണ്ടിവരുന്ന സംഭവങ്ങളും ആണ് സിനിമ ഉടനീളം പറഞ്ഞ് പോവുന്നത് ഇനി കൂടുതൽ പറഞ്ഞ് spoiler ആകുന്നില്ല😁❤️
Emotionally Kannur Squad ടീം ആയിട്ട് പ്രേക്ഷകരും Connect ആകും അവരിൽ ഒരാളാണെന്ന് തോന്നി പോകും അത് കൊണ്ട് തന്നെയാണ് ഇങ്ങനൊരു പ്ലോട്ട് ആയിട്ട് കൂടി engaging ആയിട്ട് പിടിച്ചിരത്തുന്നത് ❤️
പിന്നെ ഒരു പോസറ്റീവ് കുറച്ചുപേരിൽനിന്നും പ്രതീക്ഷിക്കാതെ ഗംഭീര പെർഫോമൻസുകൾ വന്നു അതിൽ ഞെട്ടിച്ചത് അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ് രാജ് അത്രയ്ക്ക് ഗംഭീരമായിട്ട് ചെയ്തു ഇവരെപറ്റി പറഞ്ഞില്ലെങ്കിൽ കുറഞ്ഞു പോവും🤌🏻🔥
മമ്മൂക്ക പിന്നെ പറയണ്ടാലോ ഓരോ കഥാപാത്രം കഴിയുമ്പോളും തേച്ച തേച്ച മിനുക്കികൊണ്ടിരിക്കുന്നു❤️.
സുഷിന്റെ മ്യൂസിക്🎶 പടത്തിലെ പ്രധാന പോസറ്റീവ് ആണ് ആക്ഷൻ sequence ഒന്നും ഒരു രക്ഷയും ഇല്ലാരുന്നു 🔥🔥മുഹമ്മദ് റാഹിൽന്റെ സിനിമട്ടോഗ്രാഫി എന്റെ പൊന്നോ 🥵🔥മമ്മൂട്ടി കമ്പനിയിൽ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു വിശ്വസിച്ചു ടിക്കറ്റ് എടുക്കാം❤️
പിന്നെ എനിക്ക് ചെറിയ ഒരു നെഗറ്റീവ് തോന്നിയത് ക്ലൈമാക്സ് കുറച്ച് duration കൂടി എന്നുള്ളതാണ്.. But അതൊന്നും പടത്തെ ബാധിക്കുന്നതല്ല..ഫസ്റ്റ് ഹാഫിനെകാൾ കൂടുതൽ ഇഷ്ടപ്പെട്ടത് 2nd ഹാഫ് ആണ് ❤️🤌🏻🥵🔥
Overall satisfied…Must Watch in theaters💥