ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റ്, എന്താണ് ബോഡി ഷെയിമിംങ് ? കുറിപ്പ് വൈറല്‍
ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖേദ പ്കടനവുമായി മമ്മൂട്ടിയും രംഗത്തെത്തുകയുണ്ടായി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ‘എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ എന്ന് ജൂഡ് ആന്റണി കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റെന്നും ‘തലയില്‍ മുടി ഇല്ലെങ്കിലും ഭയങ്കര ബുദ്ധിയാണ്’ ഇതില്‍ എവിടെയാണ് ബോഡി ഷെയിമിംങ്ങെന്നും ചോദിച്ചുകൊണ്ട് സിനിമ ഫൈല്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, കുറെ ആളുകള്‍ ഇവിടെ വന്ന് പറയുന്നത് കേട്ട് തെറ്റ് സമ്മതിച്ച് മാപ്പ് പറയുന്നതാണ് മഹത്വം എന്ന്, എന്ത് മാപ്പ്, എന്തിന് മാപ്പ്,. ‘തലയില്‍ മുടി ഇല്ലെങ്കിലും ഭയങ്കര ബുദ്ധിയാണ്’ ഇതില്‍ എവിടെയാണ് Bodi shaming കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് വിമര്‍ശകര്‍? നാണം കെടുത്തുക, തരം താഴ്ത്തുക,,ലജ്ജിപ്പിക്കുന്ന, ഇത്തരം അര്‍ത്ഥങ്ങളാണ് ഇവരുടെ പ്രതിഷേധത്തിന് പിന്നിലെ ചേതോവികാരം എങ്കില്‍, ഇത്രയും നന്നായി ആ മനുഷ്യനെ അഭിനന്ദിക്കുവാന്‍ വേറെ വാക്കുകള്‍ ഇക്കൂട്ടര്‍ക്ക് കണ്ടെത്താന്‍ ആവുമോ?
‘പോക്ക കുറവ് ഉണ്ടായിട്ടും നീ ഇത്രയും ഉയരത്തില്‍ എത്തിയില്ലെ?’ പോക്കമില്ലത്ത ഒരു മനുഷ്യനെ അഭിനന്ദിച്ചാല്‍ അത് ബോഡി shaming ആവുമോ? എങ്കില്‍ ലോകത്തിലെ എല്ലാ മാധ്യമങ്ങളും ബാറാക് ഒബാമയോട് മാപ്പ് ചോദിക്കട്ടെ. ഖത്തര്‍ ലോകകപ്പിലെ താരമായ ഘാനിം അല്‍ മുഫ്തഹിനോട് മാപ്പ് ചോദിക്കട്ടെ. കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിതനായ ഒരു മനുഷ്യസ്നേഹി എന്നാണ്,ഘാനിം മുഫ്തഹിനെ വികിപീഡയ പരിചയപ്പെടുത്തുന്നത്.
വെറും മനുഷ്യ സ്നേഹി എന്ന് എന്ത് കൊണ്ട് അവര്‍ പറഞ്ഞില്ല, അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് എന്നാണ് ഒബാമയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്, എന്ത് കൊണ്ട് കറുത്ത വര്ഗക്കാരന് എന്ന് പ്രത്യേകം എടുത്തു പറഞ്ഞു?. അതെ, ചിലത് അങ്ങനെയാണ്, മനുഷ്യരുടെ കഴിവുകള്‍ ഏറ്റവും ഉന്നതമായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതും മനസ്സിലാക്കാന്‍ കഴിയുന്നതും, അവരുടെ പോരായ്മകളെ നാം തിരിച്ചറിയുമ്പോഴാണ്. ജൂഡ് ആന്റണി ജീവിതത്തില്‍ ഇത്രയും നല്ല അഭിനന്ദനം കേട്ടിട്ടുണ്ടാവില്ല ഇനി ഈ കെട്ട കാലത്തില്‍ കേള്‍ക്കാനും പോണില്ല