“Once a cop always a cop ” ഗരുഡൻ തിയേറ്ററിൽ തന്നെ ആസ്വാദിക്കണം ” :- പ്രേക്ഷകന്റെ കുറിപ്പ്
സുരേഷ് ഗോപിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം തീയറ്ററില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിഥുന്‍റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഗരുഡൻ പ്രിവ്യൂ ഷോ കണ്ടിറങ്ങി 🔥🔥
Once a Cop always a cop 💥
സൂപ്പർ പടം 👌
പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കയറുന്ന Slow Poison..
ട്രൈലെറിൽ കണ്ട പോലെ ഒരു ക്രൈം നടക്കുന്നു അതിനെ തുടർന്ന് സുരേഷ് ഗോപിയും ബിജു മേനോനും തമ്മിലുള്ള ഒരു Mindgame base ചെയ്തു പോവുന്ന ഒരു ലീഗൽ ത്രില്ലർ.!
അഞ്ചാം പാതിരാ പോലെ സീരിയൽ കില്ലിംഗ് based Thriller മാത്രമല്ല ഇങ്ങനുള്ള പുതിയ Templateൽ ഉള്ള variety ആയിട്ടുള്ള ത്രില്ലർ ഒരുക്കാനും മിഥുനെ കൊണ്ട് സാധിക്കും എന്ന് തെളിയിച്ചു. ഓസ്‌ലറിലും നല്ല പ്രതീക്ഷ ഉണ്ട്.!
മുൻപ് ചെയ്തു വെച്ചിട്ടുള്ള പോലൊരു Firebrand പോലീസ് റോൾ അല്ല സുരേഷേട്ടൻ ഇതിൽ ചെയ്തിട്ടുള്ളത്. SI, CI, Commissioner, SP, IG തുടങ്ങി പല റാങ്കിൽ ഉള്ള പോലീസ് വേഷങ്ങൾ ചെയ്തു വെച്ച സുരേഷേട്ടന്റെ മറ്റൊരു അതിശക്തമായ വേഷം നിങ്ങൾക്ക് കാണാൻ കഴിയും. തീപ്പൊരി ഡയലോഗുകളും തെറി വിളിയും ഒന്നും ഇല്ലാതെ ഇമോഷണൽ മൂഡിൽ പോവുന്ന സുരേഷേട്ടന്റെ പുതിയൊരു പോലിസ് റോൾ ഇതിൽ കാണാൻ പറ്റും.!
പടത്തിൽ ഞെട്ടിച്ചത് ബിജു മേനോൻ ആണ്. ഇത് വരെ ചെയ്യാത്ത ടൈപ്പ് റോൾ ആണ്. തകർത്തിട്ടുണ്ട്.!
പിന്നെ സിദ്ദിഖ്, ജഗദീഷ് ഒക്കെ സൂപ്പർ 👌
ഒരു പുതുമുഖ സംവിധാനയകന് പറ്റിയ ഒരു സബ്ജെക്ട് അല്ല ഇത്. എന്നിട്ടും അതിന്റെ ഒരു കുറവും അറിയിക്കാതെ അരുൺ വർമ മാക്സിമം നന്നാക്കിയിട്ടുണ്ട്.!
Overall Super Movie
തീയേറ്ററിൽ തന്നെ പോയ് കണ്ട് ആസ്വദിക്കാനുള്ളതൊക്കെ ഉണ്ട്.! 🙌🏻
📃 GladwinSharun