‘ദുല്‍ഖറിന്റെ നല്ല മാസ്സ് ഫീല്‍ തരുന്ന ഒരു sequence ആണ് കമ്മട്ടിപ്പാടത്തിലെ ജയില്‍ fight’; കുറിപ്പ്
1 min read

‘ദുല്‍ഖറിന്റെ നല്ല മാസ്സ് ഫീല്‍ തരുന്ന ഒരു sequence ആണ് കമ്മട്ടിപ്പാടത്തിലെ ജയില്‍ fight’; കുറിപ്പ്

ടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്‍മാരില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്. ഈ അടുത്ത് ദുല്‍ഖറിന് നിരവധി ഹിറ്റ് ചിത്രങ്ങളായിരുന്നു ലഭിച്ചത്. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്.

ദുല്‍ഖിന്റേതായി പുറത്ത് വരാനിരിക്കുന്ന മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഈ വര്‍ഷത്തെ ഓണം റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ദുല്‍ഖറിനെകുറിച്ച് ഫെയ്‌സ്ബുക്ക് പേജായ സിനിഫൈലില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മാസ്സ് ഒഴികെ അത്യാവശ്യം എല്ലാം ചെയ്യുന്ന ഒരു നടന്‍ എന്നാണ് DQ വിനെപറ്റി സാധാരണ പറയാറെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ DQ വിന്റെ നല്ല മാസ്സ് ഫീല്‍ തരുന്ന ഒരു sequence ആണ് കമ്മട്ടിപ്പാടത്തിലെ ജയില്‍ figth. നല്ല ആറ്റിട്യൂട് and swag ആണ് പുള്ളി ഇതില്‍. ആളുകള്‍ തല്ലാന്‍ നാലു പാടും ഓടി വരുമ്പോള്‍, കണ്ണില്‍ ഒരു തരിമ്പും പേടിയില്ലാതെ ചിരിച് കൂള്‍ ആയി ഒരു നില്‍പ്പുണ്ട്. Physically അത്യാവശ്യം effort എടുത്തു ചെയ്ത fight ഇല്‍ ഉടനീളം കൂള്‍ ആയി, effortless ആയി, ചെറിയ ചിരി ഒക്കെ ചിരിച്ചാണ് DQ വില്ലന്മാരെ കൈകാര്യം ചെയ്യുന്നത്. സോളോ മൂവി യിലും DQ വിന്റെ മാസ്സ് റോള്‍ ഇഷ്ടപ്പെട്ടിരുന്നു. നല്ല directors ന്റെ കയ്യില്‍ കിട്ടിയാല്‍, സ്‌ക്രിപ്റ്റിംഗ് നല്ലതാണെങ്കില്‍ മാസ്സും ചേരുന്ന ഒരു നടന്‍ തന്നെയാണ് ദുല്‍ഖര്‍