“അഭിനയ ജീവിതത്തിൽ നടൻ ദിലീപിന്റെ Rang വേറെ തന്നെയായിരുന്നു “: കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച. മലയാള സിനിമയിലെ ഏറ്റവും തിരക്കുളള താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ദിലീപ്. കേസും പിന്നാലെ വന്ന സിനിമകളുടെ പരാജയവുമൊക്കെ ദിലീപിന്റെ കരിയറിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ദിലീപിനെ സംബന്ധിച്ച് കേസിനെ തുടര്‍ന്ന് നഷ്്ടായ പേരും വിശ്വാസ്യതയും തിരിച്ചെടുക്കുക എന്നത് ശ്രമകരമായിരിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ ദിലീപിന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ദിലീപ് അയാളുടെ വ്യക്തിജീവിതത്തിൽ എങ്ങനെയുള്ള ആളാണെങ്കിലും അഭിനയ ജീവിതത്തിൽ അങ്ങേരുടെ RANGE വേറെ LEVEL തന്നെയായിരുന്നു.
അതിന് ഏറ്റവും നല്ലൊരു ഉദാഹരണം തന്നെയായിരുന്നു 2010 ൽ സിദ്ധിക്ക് സംവിധാനം ചെയ്ത 🎥 ബോഡിഗാർഡ് എന്ന ഈ സിനിമ. പ്രത്യേകിച്ച് ഇതിന്റെ ഈ CLIMAX PORTION ൽ ഈ SCENE ഒക്കെ എത്ര ഗംഭീരമായിട്ടാണ് പുള്ളി ചെയ്തു വെച്ചിരിക്കുന്നത് 👍. മലയാളത്തിനു പുറമേ ബാക്കി 5 ഭാഷകളിലും ഈ സിനിമ REMAKE ചെയ്തിട്ടുണ്ട് അതിൽ മറ്റൊരു നടനും ഇത്രയും PERFECT ആയും EMOTIONAL ആയും ഈയൊരു PORTION ചെയ്യാൻ പറ്റിയിട്ടില്ല. തമിഴിൽ 🎥 കാവലനിൽ വിജയൊക്കെ ഏതോ ഒരു ROBOT നെ പോലെയാണ് ഈ ROLE ചെയ്തു വെച്ചിരിക്കുന്നത്. ഹിന്ദിയിൽ SALMAN KHAN ഒക്കെ വെറും MUSCLE പിടിത്തം മാത്രമേയുണ്ടായിരുന്നുള്ളു.
ഒരു INTERVIEW ൽ മുരളി ഗോപി പറഞ്ഞത് ഓർക്കുന്നു ‘ ദിലീപ് എന്ന നടനെ വെറും 50 ശതമാനം മാത്രമേ ഇവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഉപയോഗിച്ചിട്ടുള്ളൂ എന്നായിരുന്നു.
പിന്നീട് മുരളി ഗോപി തന്നെ SCRIPT ആക്കിയ 🎥 കമ്മാരസംഭവം എന്ന സിനിമയൊന്ന് കണ്ടാൽ മനസ്സിലാവും ദിലീപിന്റെ RANGE എന്താണ് എന്ന് 🔥