‘ക്രിസ്റ്റഫര്‍ കണ്ടിട്ട് എനിക്ക് തന്നെ എഴുന്നേറ്റ് സല്യൂട്ട് അടിക്കാന്‍ തോന്നി’; കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര് ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന് വര്‍ഗീസ് ആണ്. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫര്‍ ഒടിടിയില്‍ റിലീസ് ആയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കില്‍ ഒടിടിയില്‍ കണ്ടവര്‍ പറയുന്നത് തിയേറ്ററില്‍ കാണാതെ പോയത് നഷ്ടമായെന്നെല്ലാമാണ്. ‘OTT റിലീസുകളില്‍ ഏറ്റവും മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രം. ഈ സിനിമയൊക്കെ വിജയിക്കാത്തത് മലയാളികളുടെ ആസ്വാദന രീതിയുടെ നിലവാര തകര്‍ച്ച വെളിവാക്കുന്നു.’ എന്നായിരുന്നു ഒരാള്‍ സിനിമ കണ്ട ശേഷം അഭിപ്രായം പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു പ്രേക്ഷകന് റിവ്യൂ ആണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
Christopher ( Malayalam )
കണ്ടിട്ട് എനിക്ക് തന്നെ എഴുന്നേറ്റ് Salute അടിക്കാന്‍ തോന്നി
നല്ല ഒരു Star casting തന്നെ ആയിരുന്നു
Average action + Bolt camera എന്തോ പല ഇടത്തും സുഖകുറവായിരുന്നു എന്നാലും പൊളി
BGM > > > Action ??
Mammootty Sir ഇന്റെ Screen Presence
Romanjification overloaded
സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമം കൂടുന്നതേ ഉള്ളു… എന്നാലും നിയമം പണ്ടും ഇപ്പോഴും ഒന്ന് തന്നെ. എന്നെങ്കിലും മാറുമോ. നിയമം കേട്ട് തന്നെ Rapist, Criminals ഒക്കെ പേടിച്… Crime ചെയ്യരുത്… അങ്ങനെയല്ലേ വേണ്ടത്…
Forensic Student എന്നാ നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയാം: Carbon Monoxide toxicity causes pink colouration in the body. പക്കാ പിന്നെ Forensic Surgeon യുമായി ഉള്ള interaction
നല്ല Entertainer ആണ്… പിന്നെ Blood Boiling contents ആണ് മുഴുവന്‍… Rape ചെയ്യുന്ന scene ഒക്കെ ഭയങ്കര ക്രൂരം ആയിരുന്നു
Spoiler ഉണ്ട്
എന്നാലും മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ എല്ലാരും മരിച്ചുപോയത് ഭയങ്കര sad ആയിപ്പോയി… കൂടെയുള്ളവര്‍ സംരക്ഷിക്കണം എന്ന് ഉള്ള ബുദ്ധി മാത്രം ഒരു IPS കാരന് ഇല്ല അല്ലെ