”യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് – വിസി സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍’….?”
ബി ഉണ്ണികൃഷ്ണന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥന് വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണ് ക്രിസ്റ്റഫര്‍ സിനിമ ഉണ്ടായതെന്നും തെളിവായി ഫോട്ടോയും ഉയര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ്. സംവിധായകന് ബി ഉണ്ണികൃഷ്ണനും സജ്ജനാറും ഒന്നിച്ചു നില്ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് – വിസി സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍ ‘ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. തിയേറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കുന്ന മമ്മൂട്ടിയുടെ സ്റ്റയിലിഷ് ത്രില്ലര്‍ മാസ് മൂവി ‘ക്രിസ്റ്റഫര്‍’ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥന് വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണനും സജ്ജനാറും ഒന്നിച്ചു നില്ക്കുന്ന ഫോട്ടോ തെളിവായി ഉയര്‍ത്തി സമൂഹ മാദ്ധ്യമങ്ങള്‍. റണ്ണിംങ് കണ്ടന്റ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികള്‍ക്ക് മുന്നില്‍ ദശാബ്ദങ്ങള്‍ കാത്തുകെട്ടികിടക്കാന്‍ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ‘ക്രിസ്റ്റഫര്‍’.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന സ്വബോധ്യത്തില്‍ നിന്ന് നിയമം കയ്യിലെടുത്ത് ‘ക്രിസ്റ്റഫര്‍’ നടത്തുന്ന താന്തോന്നിത്തരങ്ങളെ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന കയ്യടികളോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ നീതി-നിയമ വ്യവസ്ഥക്ക് നല്കുന്ന അപായ സൂചന എന്താണെന്ന് പഠിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് സമൂഹ മാദ്ധ്യങ്ങളിലെ ഒരുകൂട്ടര്‍ വാദിക്കുന്നു. അതെ, പ്രതികള്‍ക്കെതിരെ വേഗത്തില്‍ നീതി നടപ്പിലാക്കാന്‍ ഇഷ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ക്രിസ്റ്റഫറിന് കേരളത്തിന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.