‘ഒരു തരിമ്പും പ്രതീക്ഷയില്ലാത്ത ചിത്രം, കാരണം ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണയുടേയും അവസാനചിത്രങ്ങള്‍ ബോംബുകളായി മാറിയത്’; കുറിപ്പ്
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര് ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമ റിലസ് ചെയ്യുന്നതിന് മുന്നേ പ്രേക്ഷകന് പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് സിനിമ വളരെ മോശം റിവ്യൂ ആയിരുന്നു വന്നത്. കൂടാതെ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ മോണ്‍സ്റ്ററിനും സമ്മിശ്ര പ്രതികരണമായിരുന്നു. അത്കൊണ്ട് തന്നെ ക്രിസ്റ്റഫര്‍ സിനിമയിലും ഒരു തരത്തിലുള്ള പ്രതീക്ഷയും വെക്കുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.
‘ഒരു തരിമ്പും പ്രതീക്ഷയില്ലാത്ത ചിത്രം. അതിന് കാരണം, ഇതിന്റെ സംവിധായകന് ഉണ്ണി കൃഷ്ണന്റെയും കഥാകൃത്ത് ഉദയകൃഷ്ണയുടെയും അവസാനം ഇറങ്ങിയ സിനിമകള്‍ എല്ലാം ബോക്സ് ഓഫിസ് ബോംബുകളായി മാറിയതിനാലാണ്. അഡ്വാന്‍സ് ബുക്കിങ്ങിന് ഒന്നും ഒരു ഗുമ്മില്ലാത്തതിന് കാരണവും അത് തന്നെ. സ്റ്റൈലിഷ് ആയ മമ്മൂട്ടിയെ കാണിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നും തന്നെ ഇതുവരെ പുറത്തിറങ്ങിയ ടീസറിലും ട്രയ്ലറിലും ഇല്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍, സ്ക്രീനില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഈ സിനിമ രക്ഷപെടൂ.. കുറിപ്പ് : ആകെ ഒരു ആശ്വാസം, മമ്മൂക്ക പോലീസ് ആയത് കൊണ്ട് തന്നെ, ഏജന്റ് ട്വിസ്റ്റ് കുത്തികയറ്റാന് ഉദയ ക്ക് പറ്റില്ല എന്നുള്ളതാണ്. ‘