‘റോഷാക്കില്‍ ബിന്ദു ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം, എന്തിനാ ചേച്ചി അധികം ഇങ്ങനത്തെ കുറച്ച് റോള്‍സ് പോരേ’; കുറിപ്പ് വൈറല്‍

മ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റോഷാക്കിന് മികച്ച പ്രതികരണമാണ് തിയേറ്ററുഖലില്‍ നിന്ന് ലഭിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം. പ്രതികാര കഥകള്‍ മുമ്പും മലയാള സിനിമയില്‍ നിരവധി വന്നിട്ടുണ്ടെങ്കിലും മേക്കിംങ്ങിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പെര്‍ഫോമന്‍സ്‌കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ്‌കൊണ്ടും മമ്മൂട്ടി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റോഷാക്കിലെ മറ്റ് സഹതാരങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറയുമ്പോഴും എല്ലാവരും ഏറ്റവും കൂടുതല്‍ എടുത്ത് പറയുന്നത് ബിന്ദു പണിക്കരുടെ പെര്‍ഫോമന്‍സാണ്.

സീതയായി അന്യായ പെര്‍ഫോമന്‍സാണ് ബിന്ദു പണിക്കര്‍ ചിത്രത്തില്‍ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കോമഡി റോളുകളോ സോഫ്റ്റായ ക്യാരക്ടര്‍ റോളുകളോ ലഭിച്ചിരുന്ന ബിന്ദു പണിക്കര്‍ക്ക് അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളാമ് റോഷാക്കില്‍ ലഭിച്ചത്. ഇതുവരെ കാണാത്ത ബിന്ദു പണിക്കരെ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. സെക്കന്റ് ഹാഫില്‍ ജഗദീഷുമായുള്ള സീനെല്ലാം വേറെ ലെവല്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടിയുമായുള്ള രംഗങ്ങളില്‍ അദ്ദേഹത്തേയും വെല്ലുന്ന രീതിയില്‍ മാരക പെര്‍ഫോമന്‍സാണ് അവര്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.

ഗംഭീര സിനിമയാണ് റോഷാക്ക്. അസാധാരണമായ നരേഷന്‍. നിസാമിന്റെ മികച്ച സംവിധാനം. ത്രില്ലടിപ്പിക്കുന്ന ബിജിഎം. മമ്മൂക്കയുടെ കിടിലന്‍ പ്രകനം. (വല്ലാത്തൊരു പാസ്റ്റ് ഉണ്ടായിരുന്നിരിക്കാം ലൂക്കിന്.) പക്ഷെ എന്റെ സന്തോഷം ബിന്ദു ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനത്തിനാണ്. സീത എന്ന സെല്‍ഫിഷായ സ്ത്രീയെ അവര്‍ അതിഗംഭീരമാക്കി. എന്തിനാ ചേച്ചി അധികം ഇങ്ങനത്തെ കുറച്ച് റോള്‍സ് പോരേ. എന്നായിരുന്നു സിനിമ കണ്ട ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം തന്നെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ച് ഇന്‍ ടു ദ സിനിമ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അഹ്നാസ് നൗഷാദാണ് കുറിപ്പ് പങ്കുവെച്ചത്.

 

Related Posts