“ഇന്നുവരെ നമ്മൾ കണ്ട് അനുഭവിച്ചിട്ടില്ലാത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു ‘ബിഗ് ബി ” ; കുറിപ്പ്
1 min read

“ഇന്നുവരെ നമ്മൾ കണ്ട് അനുഭവിച്ചിട്ടില്ലാത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു ‘ബിഗ് ബി ” ; കുറിപ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രമാണ് ബിഗ്ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം തരംഗമായി മാറിയിരുന്നു. തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടാണ് ചിത്രം എല്ലാവരും ഏറ്റെടുത്തത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷമായിരുന്നത്. മമ്മൂക്കയുടെ ഏക്കാലത്തെയും മികച്ച സ്‌റ്റെലിഷ് ഡോണ്‍ കഥാപാത്രളില്‍ ഒന്നുകൂടിയാണ് ബിലാല്‍. മോളിവുഡില്‍ മുന്‍പിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനിന്ന ചിത്രം കൂടിയായിരുന്നു ബിഗ്ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, സുമിത് നേവാള്‍, നഫീസ അലി, പശുപതി, വിജയരാഘവന്‍, മംമ്ത മോഹന്‍ദാസ്, ലെന, വിനായകന്‍, മണിയന്‍പിളള രാജു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സിനിഫെെൽ ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

“അവൻ എങ്ങനെയാ. കുഴപ്പക്കാരനാ…?”

 

“കുഴപ്പക്കാരനാണോന്ന് ചോദിച്ചാ നമുക്ക് പണിയാ..”

 

ഈ സംഭാഷണത്തിന് ശേഷം വരുന്ന BGM.🔥

പിന്നെ ഒരു ഹൈവേയുടെ ബാക്ഗ്രൗണ്ടിൽ ഫിലിം ടൈറ്റില് കൂടി വരുന്നു..💥

ബിഗ് ബി..😍

ഈ ഒരു ടൈറ്റിലിന് ശേഷം നമ്മൾ കണ്ടത് ഇന്നുവരെ നമ്മൾ കണ്ട് അനുഭവിച്ചിട്ടില്ലാത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു..💯

ഉണ്ണി ആർ എഴുതിയ അച്ചടക്കമുള്ള സംഭാഷണങ്ങൾ ..

വലിച്ചു വാരി ഡയലോഗ് ഇല്ലാതെ കാചികുറുക്കി മർമത്ത് കൊള്ളുന്ന രീതിയിലുള്ള സംഭാഷണങ്ങൾ..🔥

സമീർ താഹിറിൻ്റെ സിനിമാട്ടോഗ്രഫി..

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നമ്മൾ ഇതുവരെ കാണാത്ത അത്ഭുതപ്പെടുത്തുന്ന ഷോട്ടുകൾ..♥️

വിവേക് ഹർഷൻ വക എഡിറ്റിംഗ്…💯

ഗോപി സുന്ദർ ഒരുക്കിയ സ്റ്റൈലിഷ് BGM..😍

അൽഫോൻസ് ഈണം നൽകിയ പാട്ടുകൾ..♥️

പിന്നെ ഇന്നേവരെ കാണാത്ത മമ്മുക്കയുടെ പുതിയ ഒരു അവതാരം..

ബിലാൽ ജോൺ കുരിശിങ്കൽ..😍💯

കൂടെ ബാല,മനോജ് കേ ജയൻ,സുമിത് , ഷേർവീർ,പശുപതി,വിനായകൻ,വിജയരാഘവൻ, etc.

എല്ലാത്തിലും ഉപരി അമൽ നീരദ് എന്ന പുതിയ സംവിധായകൻ്റെ ഉദയം..🔥💥

അങ്ങേരുടെ ഏറ്റവും ബെസ്റ്റ് മൂവി ..

മലയാള സിനിമയുടെ സ്ഥിരം ഫിലിം മേക്കിംഗ് എന്ന ഒരു കൺസെപ്റ്റ് തകർത്ത് പുത്തൻ ശൈലി കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച ഒരേ ഒരു സംവിധായകൻ💯😍

ഇനി എത്ര കാലം മുന്നോട്ട് പോയാലും ഈ പടം എന്നും നമ്മുടെ ഫേവറിറ്റ് ആയിരിക്കും..💯