‘അന്വേഷിപ്പിൻ കണ്ടെത്തും ‘ ക്രൂ പൊളിയായിരുന്നു ,  ഡാർവിൻ്റെയും ഡോൾവിൻ്റെയും മാജിക്ക് ; കുറിപ്പ് ശ്രദ്ധനേടുന്നു
1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും ‘ ക്രൂ പൊളിയായിരുന്നു , ഡാർവിൻ്റെയും ഡോൾവിൻ്റെയും മാജിക്ക് ; കുറിപ്പ് ശ്രദ്ധനേടുന്നു

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ നാൾ മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെ ഡാർവിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചിത്രം. ഡാർവിൻ്റെ സഹോദരൻ ഡോൾവിനും ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇപ്പോഴിതാ ഡാർവിൻ – ഡോൾവിൻ ബന്ധത്തെക്കുറിച്ചും സെറ്റിൽ ഇരുവരും പ്രവർത്തിച്ച രീതികളെ കുറിച്ചും രാഗേഷ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണ രൂപം

 

ഹായ്.. ഞാൻ രാഗേഷ് ചേർമോളിൽ ക്രെയിൻ കണ്ണൂർ,

1994മുതൽ സിനിമാഫീൽഡിൽ വർക്ക്‌ചെയുന്നു 30 വർഷങ്ങൾ…

ചില സിനിമകൾ അങ്ങിനെയാ മനസ്സിൽനിന്ന്‌ മായില്ല 💖💖

ഡയരക്ഷൻ ഫീൽഡിൽ വർക്ക്‌ചെയ്ത ആദ്യ സിനിമ “കുസൃതികാറ്റ് “, ക്രെയിൻ ഫീൽഡിൽ വന്നപ്പോൾ ആദ്യ സിനിമ “പുതുകോട്ടയിലെ പുതു മണവാളൻ “, പിന്നെ ശിവാജിഗണേശൻ സാറിന്റെ “ഒരു യാത്രാമൊഴി “, “ഈ പുഴയും കടന്നു”, തട്ടകം, നക്ഷത്രതാരാട്ടു, കൈക്കുടന്നനിലാവ്, നിറം, നമ്മൾ, കല്യാണരാമൻ, പെരുമഴക്കാലം, ട്വന്റി ട്വന്റി, ദൃശ്യം, അനാർക്കലി, തങ്കം……. തുടങ്ങി കുറേപടങ്ങൾ പല കാരണങ്ങൾ കൊണ്ടും മനസ്സിൽനിന്ന്‌ മായാതെ അങ്ങിനെ കിടക്കും 💖💖💖.. ഇപ്പൊഴിതാ “അന്വേഷിപ്പിൻ കണ്ടെത്തും “എന്ന സിനിമ… രണ്ടു പേർ… ഡോൽവിൻ &ഡാർവിൻ.. പ്രൊഡ്യൂസർ &ഡയരക്ടർ പറഞ്ഞത് പോലെ ട്വിൻസ്

പ്രകൃതം, പെരുമാറ്റം എല്ലാം ഒരുപോലെ.. പല സമയത്തും വട്ടാകും.. ആരാ.. ഏതാ പിന്നെ പിടികിട്ടി 😜😜

സിനിമയിൽ വർക്ചെയ്യുന്നവരെ സംബന്ധിച്ച് പ്രധാന കാര്യമാണ് അവരുടെ ശമ്പളം, ഭക്ഷണം, താമസം ഈ മൂന്നു കാര്യത്തിലും ഒരു വിട്ടുവീഴ് ചക്കും ഇവർ തയ്യാറായിരുന്നില്ല. അതുതന്നെ ആയിരുന്നു ഇവരുടെ വിജയവും.

ഈ പടത്തിന്റെ ക്രൂ…പറയാതിരിക്കാൻ വയ്യ പൊളിയായിരുന്നു, എല്ലാ വിഭാഗവും ഒരു കുടുംബംപോലെ വർക്ക്‌ചെയ്തു.. കാരണം.. അവരായിരുന്ന ഡോൽവിനും ഡാർവിനും ……

ഈ സിനിമക്ക് വേണ്ടി വർക്ക്‌ചെയ്ത നൂറിൽ പരം പേരല്ല അവരുടെ കുടുമ്പാങ്കങ്ങളുടെയും പ്രാർത്ഥനയുണ്ടാകും…. അതാണ് അവർ രണ്ടുപേരും ഉണ്ടാക്കിയ മാജിക്…

നല്ല ഒരു പടമാണ് എല്ലാവരും കൂടെയുണ്ടാകണം… ഉണ്ടാകും.#അന്വേഷിപ്പിൻ കണ്ടെത്തും #