കെ പി സണ്ണിയുടെ ഹൃദയസ്പര്‍ശിയായ ഒരു രംഗത്തെക്കുറിച്ച് കുറിപ്പ്
നാടകനടനായി കലാജീവിതമാരംഭിച്ച് പിന്നീട് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കെ.പി.എ.സി. സണ്ണി. 250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണല്‍ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാര്‍ നാടകവേദി, ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു ഹൃദയാഘാതംമൂലം അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിനയവിസ്മയത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മലയാളി പ്രേക്ഷകര്‍ മിക്കവാറും അബ്കാരിയായും, അഴിമതിക്കാരനായ രാഷ്ട്രീയക്കാരനായും, ക്രൂരനായ അഡ്വക്കറ്റ് ആയും ഒക്കെ കണ്ടിട്ടുള്ള kp സണ്ണിയുടെ ഹൃദയസ്പര്‍ശിയായ ഒരു രംഗം. സ്വന്തം അനിയന്റെ നിശ്ചല ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ സ്റ്റീഫന്‍ വരികയാണ്. ദുഖം പുറത്ത് കാണിക്കാതെ അനിയന്റെ കൂട്ടുകാരായ നന്ദനോടും ചന്ദ്രനോടും കുശലം ചോദിച്ച ശേഷം അയാള്‍ സുഹൃത്തായ ഔസെപ്പച്ചനോട് ഒരു cigarette ആവശ്യപ്പെടുന്നു. എന്നാല്‍ അത് കത്തിക്കാന്‍ സാധിക്കാതെ ‘ എന്റെ സണ്ണിക്കുട്ടിയെ കാണാന്‍ എനിക്കു കഴിയില്ല ഔസെപ്പച്ചാ’ എന്ന് വിലപിച്ചുകൊണ്ടയാള് സുഹൃത്തിന്റെ തോളിലേക്ക് ചായുന്നു.
ഒരു minute ഇല് താഴെ, ഡയലോഗുകള്‍ അധികം ഇല്ലാത്ത റോള്‍ ആയിരുന്നിട്ടും കണ്ണുകളെ ഈറനണിയിക്കാന്‍ KP സണ്ണിക്കായി. പ്രിയപ്പെട്ട ആരെങ്കിലും മരിച്ചു കിടക്കുമ്പോള്‍ ദുഖം ഉള്ളില്‍ ഒതുക്കാന്‍ ശ്രമിച്ച്, താന്‍ ok ആണെന്നു കാണിക്കാന്‍ കാണുന്നവരോട് ‘ സുഖമല്ലേ’.. ‘എന്തൊക്കെയുണ്ട് ‘ എന്നൊക്കെ ചോദിക്കുന്നത് റിയല്‍ life ലും relate ചെയ്യാന്‍ പറ്റുന്നതായിരുന്നു ??.നല്ല മനുഷ്യനായി അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ച ചുരുക്കം ചില സിനിമകളില്‍ ഒന്നായിരുന്നു സുഖമോ ദേവി