“എന്തുകൊണ്ടു്  ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “
1 min read

“എന്തുകൊണ്ടു് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിൽ പൃഥ്വിരാജ് വക്കീൽ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് പകരം വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തിയാൽ സീൻ മാറിയേനെ എന്നാണ് ഒരു പ്രേക്ഷകൻ്റെ കുറിപ്പ്. ഏറ്റവും ഒടുവിൽ മോഹൻലാലിൻ്റെതായി ഇറങ്ങിയ നേര് ചിത്രത്തിൽ വക്കീൽ വേഷത്തിൽ എത്തിയ മോഹൻലാലിന് അഭിനന്ദന പ്രവാഹമായിരുന്നു.

കുറിപ്പിൻ്റെ പൂർണരൂപം

 

ഡിജോ ജോസും ഷാരിസ് മുഹമ്മദും മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരുപാട് കഥകൾ ആലോചിക്കുന്നുണ്ട് എന്ന് ഒരു ഇൻ്റർവ്യൂവിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത് ഓർക്കുന്നു..

എന്തുകൊണ്ട് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത്

അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിൻ്റെ കഥാപാത്രം മോഹൻലാലിന് അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നു..

പൃഥ്വിരാജ് സിനിമക്ക് നൽകിയ impact ൻ്റെ ഇരട്ടി impact ഒരു പക്ഷെ മോഹൻലാലിന് നൽകാൻ കഴിയുമായിരുന്നു എന്ന് തോന്നുന്നു..

What a frame for introducing the character 💥♥️

സുരാജ് ചെയ്ത പോലീസിൻ്റെ കഥാപാത്രം പൃഥ്വിരാജ് ചെയ്യുകയും ചെയ്തിരുന്നു എങ്കിൽ Business wise ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ 

സീൻ മാറിയേനെ💥