അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനശ്വര രാജൻ
1 min read

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനശ്വര രാജൻ


മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയ ആയ താരമാണ് അനശ്വര രാജൻ. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ  മലയാളികൾക്ക് സമ്മാനിക്കാൻ അനശ്വരയ്ക്ക് സാധിച്ചു . തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധ നേടിയത് . മരത്തിന്റെ ആദ്യചിത്രം  ഉദാഹരണം സുജാതയായിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി താരം കയ്യടി നേടിയിരുന്നു . സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും അനശ്വര പലതവണ പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് അനശ്വര .

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ തന്റെ മോശം അനുഭവമാണ് അനശ്വര തുറന്നു പറയുന്നത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നത്. ചെറിയ ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ എന്റെ പിന്നിൽ വന്നു വിളിക്കാൻ തുടങ്ങി എനിക്ക് അയാൾ എന്നെയാണോ വിളിക്കുന്നത് എന്ന് പോലും അറിഞ്ഞിരുന്നില്ല. എനിക്ക് അറിയുന്ന ഒരു ചേച്ചി അപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു . ഞാൻ അപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്  സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അതെന്താണ് ചെയ്യുന്നത് എന്നുപോലും അറിയില്ലായിരുന്നു.

എന്നാൽ  എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ എനിക്കറിയുന്ന അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി ഇറങ്ങി പോയി. അതോർക്കുമ്പോൾ ഒരു മരവിപ്പാണ് അയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടിലുള്ളവരെ അവസ്ഥ എന്താണ്. അയാൾക്ക് ചുറ്റുമുള്ള പെൺകുട്ടികളുടെ അവസ്ഥയും എന്തായിരിക്കും. ഇപ്പോൾ ആളുകൾ ചെയ്യുന്ന കാര്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവുണ്ട്.  താൻ ഇപ്പോൾ ഒരുപാട് മാറിപ്പോയെന്ന് നാട്ടുകാർ ഇപ്പോൾ പറയാറുണ്ടെന്നും നടി പറയുന്നു. അതിനെ താൻ പോസിറ്റീവ് ആയിട്ടാണ് എപ്പോഴും എടുക്കുന്നത് ജീവിതാനുഭവങ്ങൾ വരുമ്പോൾ ആരായാലും മാറിപ്പോകും . നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ എന്നും അനശ്വര ഇന്റർവ്യൂവിൽ പറയുന്നു.