സെറ്റിൽ ഉണ്ടായ ആ സംഭവത്തിൽ എല്ലാവരും ദിലീപിനെ സംശയിച്ചു…. എന്നാൽ സംഭവിച്ചത് ഇങ്ങനെ..
1 min read

സെറ്റിൽ ഉണ്ടായ ആ സംഭവത്തിൽ എല്ലാവരും ദിലീപിനെ സംശയിച്ചു…. എന്നാൽ സംഭവിച്ചത് ഇങ്ങനെ..

മലയാള സിനിമയിൽ എന്നും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു കൂട്ടുകെട്ട് ആയിരുന്നു റാഫി മെക്കാർട്ടിൻ സംവിധാന കൂട്ടുകെട്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു ഈ കൂട്ടുകെട്ടിൽ എത്തിയത്. അത്തരത്തിൽ വൻ താരനിരയുമായി മലയാളത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങി വമ്പൻ താരനിരയിലായിരുന്നു ഈ ചിത്രം എത്തിയിരുന്നത്. മാസ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് ഗോപിയുടെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെയായിരുന്നു തെങ്കാശിപ്പട്ടണം എന്ന് പറയണം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്നത്.

രാത്രിയിൽ തെങ്കാശിപ്പട്ടണം സിനിമയുടെ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ സെറ്റിൽ കറണ്ട് പോയി ഇരുട്ടിൽ കാവ്യാ മാധവനെയും സംയുക്ത മേനോനെയും ആരോ കയറിപ്പിടിച്ചു. സെറ്റിൽ ആകെ ബഹളം ആവുകയും ചെയ്തു. പക്ഷേ കറണ്ട് വന്നപ്പോൾ അടുത്തു നിന്നത് ദിലീപിനെയായിരുന്നു കാവ്യയും സംയുക്തത്തെയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ അവർ സംശയിച്ചപ്പോൾ ദിലീപിന് വല്ലാത്ത വിഷമവും തോന്നി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നു എന്ന് പറയുകയും ചെയ്തു. സുരേഷ് ഗോപിയും ലാലും ഡാൻസ് മാസ്റ്ററിന്റെ അടുത്ത് ആയിരുന്നു എന്ന് ആദ്യമായി പറഞ്ഞതുകൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലേക്ക് മാറി. ദിലീപ് അല്ലെന്ന് ദിലീപും ദിലീപ് ആണെന്ന് നടിമാരും പറഞ്ഞു. പ്രശ്നം പരിഹരിച്ച് വീണ്ടും ഷൂട്ടിങ് തുടങ്ങി. റാഫിയുടെ നേതൃത്വത്തിലാണ് പ്രശ്നം പരിഹരിച്ചത്. വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കറണ്ട് പോയി. കുറച്ചു കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദവും കേട്ടു.

ഇത്തവണ കറണ്ട് പോയപ്പോൾ ആരെയോ അടിക്കുന്ന ഒരു ശബ്ദം ആണ് എല്ലാവരും കേട്ടത്. തന്നെ കയറിപ്പിടിച്ച ആളെ സംയുക്ത വർമ്മ പൊട്ടിച്ചത് ആയിരുന്നു അത്. പെട്ടെന്ന് കറണ്ട് വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ച് കരയുന്ന ഗീതു മോഹൻദാസിനെ ആണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുക്തയുടെ കയ്യിൽ നിന്നും ചൂടൻ അടി കിട്ടുകയായിരുന്നു. രണ്ടുപ്രാവശ്യവും കരണ്ട് പോയപ്പോൾ സംയുക്തയെയും കാവ്യയേയും പിടിച്ചത് ഗീതു ആയിരുന്നു . സെറ്റിൽ ഉള്ളവർക്ക് എല്ലാം ഇത് ചിരിക്കാനുള്ള ഒരു വകയായി എന്നാണ് ഇവർ പറയുന്നത്..