” ഇനിയും ഞാൻ ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ” – ജോണി ആന്റണി.
1 min read

” ഇനിയും ഞാൻ ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ” – ജോണി ആന്റണി.

മലയാള സിനിമയിൽ സംവിധായകനായും നടനായും ഒക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ ചിരിക്കാനും ചിന്തിക്കാനുമുള്ള നിരവധി ചിത്രങ്ങൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ വെച്ച് നാല് സിനിമകളാണ് ജോണി ആന്റണി എടുത്തത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് ജോണി ആന്റണി പറയുന്ന ചില വസ്തുതകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജോണി ആന്റണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.

” മമ്മൂട്ടി വളരെയധികം മൂഡ് സ്വിങ്സ് ഉള്ള ഒരാൾ ആണെന്ന് കേട്ടിട്ടുണ്ട്, മമ്മൂട്ടിയെ ഹാൻഡിൽ ചെയ്തു കൊണ്ട് പോകാൻ ബുദ്ധിമുട്ടുണ്ടോ.? എങ്ങനെയാണ് മമ്മൂട്ടിയെ നല്ലൊരു മൂഡിലേക്ക് എത്തിക്കുന്നത് ” എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് ജോണി ആന്റണി പറഞ്ഞ മറുപടി ഇങ്ങനെയാണ്…

” മമ്മൂക്കയെ പോലെ ഒരാൾ എനിക്ക് ഡേറ്റ് തന്നാൽ അത് എനിക്ക് ഒരു അത്ഭുതമാണ്, ഞാൻ അതിനെ പൊന്നുപോലെ കൊണ്ടു നടക്കണം, വളരെ കരുതലോടെ കൊണ്ടു നടന്ന് എനിക്ക് ആവശ്യമുള്ളത് അദ്ദേഹത്തിൽ നിന്നും വാങ്ങി എടുക്കണം. അങ്ങനെയല്ല ചെയ്യേണ്ടത്..? അപ്പോൾ ഞാൻ അവിടെ അദ്ദേഹത്തെ കാമാൻഡ് ചെയ്യേണ്ട ഒരു ആവശ്യം ഒന്നും ഇല്ലല്ലോ.ഞാൻ ഇനിയും ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ എന്നും ജോണി ആന്റണി പറയുന്നുണ്ട്. സൗഹൃദത്തെക്കാൾ ഉപരി മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിൽ കാണാൻ സാധിക്കുന്നത് ഒരു ബഹുമാനമാണ്. അത്രത്തോളം ഹൃദ്യമായ ഭാഷയിൽ ആണ് മമ്മൂട്ടിയെ കുറിച്ച് ജോണി ആന്റണി പറയുന്നത്.

 

തുറുപ്പുഗുലാൻ, താപ്പാന, ഈ പട്ടണത്തിൽ ഭൂതം, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയെ വെച്ച് ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. സിഐഡി മൂസ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കാൻ സാധിച്ച സംവിധായകനാണ് ജോണി ആന്റണി. ചിരിയും ചിന്തയും കോർത്തിണക്കിയ മനോഹരമായ സിനിമകളായിരുന്നു അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. കാലങ്ങൾക്കിപ്പുറം ഒരു നടനായി സിനിമയിലെത്തുമ്പോൾ ആളുകളെ എങ്ങനെ ചിരിപ്പിക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നതാണ് സത്യം. മാസ്സ് റോളുകൾ ചെയ്യുന്ന മമ്മൂട്ടിയെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ കൊണ്ടു വരുവാൻ സഹായിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ജോണി ആന്റണി. ഹാസ്യം മമ്മൂട്ടിക്ക് വഴങ്ങുമെന്ന് തെളിയിച്ചു തന്നത് ജോണി ആന്റണിയുടെ തുറുപ്പുഗുലാൻ പോലെയുള്ള ചിത്രങ്ങൾ ആയിരുന്നു.