മമ്മൂട്ടിയുടെ ഉദ്ഘാടനം മൂലമുണ്ടായ ബ്ലോക്കിനെപ്പറ്റി മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ : ഓർമ്മകളിൽ മല്ലിക…
1 min read

മമ്മൂട്ടിയുടെ ഉദ്ഘാടനം മൂലമുണ്ടായ ബ്ലോക്കിനെപ്പറ്റി മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ : ഓർമ്മകളിൽ മല്ലിക…

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മല്ലിക സുകുമാരൻ. നടിയായും അമ്മയായുമൊക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് മല്ലിക. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് മല്ലിക. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് മല്ലിക പങ്കുവയ്ക്കുന്ന ചില ഓർമകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” താൻ ഒരിക്കൽ ഹരിപ്പാട് ഒരു യാത്രയിലായിരുന്നു. ആ സമയത്ത് മമ്മൂട്ടി അവിടെ ഒരു ഉദ്ഘാടനത്തിന് വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. യാത്ര പോകുന്ന വഴിയിൽ കുറച്ച് ആയപ്പോൾ തന്നെ വലിയ ബ്ലോക്ക് അനുഭവപ്പെട്ടു.

മമ്മൂട്ടി അന്നാണ് ഉദ്ഘാടനത്തിന് വരുന്നത് എന്ന് എനിക്ക് അറിയില്ല. മമ്മൂട്ടിയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ വരുന്നത് എന്നതിനെക്കുറിച്ച് ടിവിയിൽ നിന്ന് അറിഞ്ഞിട്ടുണ്ട്. എന്നാൽ ആ ദിവസം ഇന്നായിരുന്നു എന്നറിയില്ല. റോഡിൽ വലിയ ബ്ലോക്ക് ആണ്. പോലീസുകാർ ഒക്കെ നിരന്ന് നിന്ന് ആളുകളെ നിയന്ത്രിക്കുകയാണ്. ഈ സമയത്താണ് തന്നെ കണ്ടുകൊണ്ട് ചിലർ അടുത്തു വന്ന് ചോദിക്കുന്നത്. ഒരു ഹോസ്പിറ്റൽ കേസാണ് അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകേണ്ടതാണ്, ചേച്ചിക്ക് മമ്മൂക്കയെ അറിയിക്കാൻ പറ്റുമോ.? എന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കാൻ സാധിക്കുമോ എന്ന്. ആ സമയത്ത് ഞാൻ മനസ്സിൽ ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ ചിന്തിച്ചിരുന്നു. മമ്മൂട്ടിയെ വിളിച്ചാൽ എന്തായിരിക്കും അദ്ദേഹം പറയുന്നത് എന്ന് എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു. മമ്മൂട്ടി അറിയിച്ചാൽ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്.

അല്ലെങ്കിൽ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് എങ്കിലും മമ്മൂട്ടി ചോദിക്കും എന്ന് ഉറപ്പായിരുന്നു. പിറ്റേന്ന് എന്റെ ഊഹം ശരിയാക്കുന്നത് പോലെയാണ് അദ്ദേഹം അവിടെ സംസാരിച്ച പ്രസംഗത്തിൽ പറഞ്ഞിരുന്നത്. എന്തൊരു ബ്ലോക്കാണിത്. എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. ഇത്രയും വാഹനങ്ങളെ ബ്ലോക്ക് ചെയ്യിപ്പിച്ചു കൊണ്ട് ഞാൻ ഇവിടെ പ്രസംഗം നടത്തുന്നത് ശരിയല്ല. എത്രയോ ആളുകൾ ആശുപത്രിയിലും മറ്റും പോകാൻ ഉള്ളവരായിരിക്കും. അതുകൊണ്ട് ബ്ലോക്ക് മാറ്റുകയാണ് വേണ്ടതെന്ന്. ഞാൻ ശരിക്കും മമ്മൂട്ടിയെക്കുറിച്ച് മനസ്സിൽ ആലോചിച്ചത് അതുതന്നെയായിരുന്നു.

ഊഹാപോഹം സത്യമായ നിമിഷം ആയിരുന്നു അത്. മമ്മൂട്ടി അങ്ങനെ പറയുമെന്ന് എനിക്കറിയാമായിരുന്നു. ” മല്ലികയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രെദ്ധ നേടിയിരുന്നത്. സിനിമയ്ക്ക് ഉള്ളിൽ തന്നെ മമ്മൂട്ടിയെ കുറിച്ച് പറയുവാൻ ആളുകൾക്ക് വലിയ ഉത്സാഹമാണ്. മമ്മൂട്ടി എന്ന മനുഷ്യനെ അടുത്തറിഞ്ഞവർക്ക് മാത്രമേ അദ്ദേഹത്തിന്റെ യഥാർത്ഥ മനസ്സ് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.