ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തീകരിച്ചു ; എമ്ബുരാന് ആരംഭിക്കുന്നു
മലയാളത്തിന്റെ അഭിമാനമായ നടൻ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ലൂസിഫർ. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എമ്ബുരാന് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്ഡേഷൻ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. സിനിമയുടെയും രണ്ടാം ഭാഗത്തിന്റെ ലൊക്കോഷന്‍ ഹണ്ട് പൂര്‍ത്തിയായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ അറിയിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങൾ . ആറ് മാസത്തിലധികമായി ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിനായുള്ള സാഹസികമായ യാത്രയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ആ യാത്ര ഏറ്റവുമൊടുവില്‍ ഉത്തരേന്ത്യയിലാണ് യാത്ര അവസാനിച്ചത്. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി തന്നെയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. മൂന്ന് ഭാഗമായിട്ടാണ് സിനിമയുടെ റിലീസ് ഇറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങി വന്‍ താര നിര തന്നെ ആദ്യ ഭാഗമായ ലൂസിഫറില്‍ ഉണ്ടായിരുന്നു . ഏവരും മിന്നുന്ന പ്രകടനം ആയിരുന്നു ചിത്രത്തിൽ കാഴ്ചവച്ചത്. ഒരു സംവിധായകന്റെ കഴിവ് പൃഥ്വിരാജിന് ഇത്രത്തോളം ഉണ്ട് എന്ന് ആരാധകർ എന്നാണ് മനസ്സിലാക്കിയത്.
ഒന്നാം ഭാഗത്തിൽ പ്രേക്ഷകർ കണ്ട മിക്ക താരങ്ങളും എമ്ബുരാനിലും ഉണ്ടാവുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്ബുരാന്. പൃഥ്വിയുടെ രണ്ടാമത് ചിത്രമായ ബ്രോ ഡാഡിയിലും അഭിനയ കുലപതി മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്. മലയാള സിനിമ ലോകം കണ്ട ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ലൂസിഫര്‍. നടന് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ലൂസിഫര്‍ എന്ന ചിത്രം . ഏറെ പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിലും വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റുള്ള അപ്ഡേഷനുകൾ എന്തൊക്കെയാണ് എന്നറിയാൻ ആരാധകർ കൗതുകത്തോടെ കാത്തിരിക്കുകയാണ്.