ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായി; മോഹൻലാലിന്റെ എമ്പുരാൻ ഇനി ​ഗുജറാത്തിലേക്ക്
1 min read

ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായി; മോഹൻലാലിന്റെ എമ്പുരാൻ ഇനി ​ഗുജറാത്തിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമ പ്രഖ്യാപിച്ചത് മുതലേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സിനിമ ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി സംവിധായകൻ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗുജറാത്തിലും മോഹൻലാലിന്റെ എമ്പുരാന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ അപ്‍ഡേറ്റുകൾ ചർച്ചയാകാറുമുണ്ട്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു.

എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ ഉണ്ടാകുമെന്നും തിരുവനന്തപുരം, കൊച്ചി തുടങ്ങിയിവിടങ്ങളിലാകും ആ ചിത്രീകരണം വൈകാതെയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനിൽ പ്രാധാന്യം എന്ന് റിപ്പോർട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളിൽ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോർട്ട്.

സംവിധായകൻ പൃഥിരാജും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിലുണ്ടാകുമ്പോൾ ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും എന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. പ്രധാന കഥാപാത്രങ്ങളായും ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തിൽ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.