അടുത്ത അവാർഡ് നേടുമോ? തകര്‍ത്തഭിനയിച്ച് സൗബിന്; ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്ലര് പുറത്തിറങ്ങി ; ട്രെൻഡിംഗ്
സൗബിന് ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്ലര് പുറത്തിറങ്ങി. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി മലയാള സിനിമയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിനു പുറമെ സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന് ഷാഹിറിന്റെ തകര്‍പ്പന്‍ അഭിനയമാണ് ട്രെയിലറില്‍ ഉടനീളം കാണാനുള്ളത്. ഇലവീഴാപൂഞ്ചിറ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ‘കപ്പേള’ ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൗബിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. അതേസമയം, സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഒരു വിനോദ സഞ്ചാര മേഖല കൂടിയാണിത്. ഇവിടുത്തെ കാഴ്ചകളും, ഒപ്പം ശബ്ദത്തിനും ഏറെ പ്രാധാന്യം നല്‍കുന്നതാകും ഇലവീഴാപൂഞ്ചിറ എന്ന ചിത്രം. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമാകും ഈ ചിത്രം സമ്മാനിക്കുക. കൂടാതെ, ഡോള്‍ബി വിഷന്‍ 4സ എച്ച്ഡിആറില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഛായാഗ്രഹണം: മനേഷ് മാധവന്
ചിത്രസംയോജനം: കിരണ്‍ ദാസ്
സംഗീതം: അനില്‍ ജോണ്സണ്
രചന നിധീഷ്
തിരക്കഥ: നിധീഷ്, ഷാജി മാറാട്
ഡി ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്
പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്
സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്
സൗണ്ട് ഡിസൈന്‍: അജയന് അടാട്ട്
സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ)
എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന് മസ്കരാനസ്
കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്
മേയ്ക്കപ്പ്: റോണക്സ് സേവ്യര്‍
സിങ്ക് സൗണ്ട്: പി സാനു
പ്രൊഡക്ഷന്‍ കണ്ട്രോളര്: ബിനു മുരളി
സംഘട്ടനം: മുരളി ജി
ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്റഫ്
പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി
വി എഫ് എക്സ്: മൈന്‍ഡ് സ്റ്റീന് സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്
സ്റ്റില്‍സ്: നിദാദ് കെ.എന്‍
പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്
പി.ആര്.ഒ:മഞ്ജു ഗോപിനാഥ്
മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.