
50 കോടി എന്ന നക്ഷത്ര സംഖ്യയിലെത്തി ദുൽഖറിന്റെ “സീതാരാമം” ; ഔദ്യോഗിക കണക്കുകൾ പുറത്ത്
ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സീതാരാമം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് പകുതിയിലധികം ആളുകളും പറഞ്ഞത്. അത്രത്തോളം കാണികളെ പിടിച്ചിരുത്താൻ ഉള്ള ഒരു ശക്തി ചിത്രത്തിനുണ്ടായിരുന്നു എന്നർത്ഥം. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന് ലഭിച്ച കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് ഇതിനോടകം 50 കോടി കളക്ഷൻ ലഭിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് മുപ്പത് കോടിക്ക് മുകളിൽ ആണ്.
റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മികച്ച കളക്ഷനും ആയാണ് ചിത്രം ജൈത്രയാത്ര ആരംഭിച്ചിരിക്കുന്നത്. 25 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ബഡ്ജറ്റിനെക്കാൾ ഇരട്ടി സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ നിന്നുമാത്രം ഇതുവരെ അഞ്ചുകോടിയോളം രൂപ നേടുവാൻ സാധിച്ചിട്ടുണ്ട് എന്ന് ഔദ്യോഗികമായി അണിയറപ്രവർത്തകർ അറിയിക്കുന്നു. യുഎസിൽ നിന്നു പോലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുക ആണ് ദുൽഖർ. നിരവധി മലയാള ചിത്രങ്ങൾ സീതാരാമത്തിന് ഒപ്പം എത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ മുട്ടി നിൽക്കാൻ സാധിക്കാതെ മുൻപിൽ നിൽക്കുന്നത് സീതാരാമം തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ആയി സീതാരാമം എത്തിയത്. കേരളത്തിൽ 350 തിയേറ്ററിൽ ആയിരുന്നു ചിത്രത്തിന്റെ പ്രദർശനം. മൂന്നാം ദിവസം ആയപ്പോഴേക്കും അത് അഞ്ഞൂറിലധികമായി ഉയരുകയും ചെയ്തു. സ്വപ്ന സിനിമയുടെ ബാനറിൽ നിർമ്മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി ഫിലിം ആയിരുന്നു. മഹാനടി എന്ന ചിത്രത്തിന്റെ നിർമാതാക്കളും ഇവർ തന്നെയായിരുന്നു. സിനിമയിൽ എവിടെയും ദുൽഖർ സൽമാനെ കാണാൻ സാധിക്കുന്നില്ല എന്നും റാമിനെ മാത്രമാണ് കാണാൻ സാധിച്ചത് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞു. ഈ ചിത്രത്തിന് ശേഷം പ്രണയ ചിത്രങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ അത് ദുൽഖറിന്റെ തെറ്റായ തീരുമാനം ആയിരിക്കും എന്നാണ് ചിത്രം കണ്ടു എല്ലാവരും ദുൽഖറിനോട് പറഞ്ഞത്..
അത്ര മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ ഒരു പ്രണയകഥ തന്നതിന് പ്രേക്ഷകർ ദുൽഖറിനോട് കടപ്പെട്ടിരിക്കുകയാണ്. ചിത്രം കണ്ടു കഴിഞ്ഞവർ എല്ലാം കരഞ്ഞുകൊണ്ടാണ് തിയേറ്ററിൽ നിന്നും പുറത്തേക്ക് വന്നത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.