ഇനിയുള്ള കാലം വിസ്മയങ്ങളുടെ പൂരം തീർക്കുവാൻ ടൊവിനോയ്ക്ക് കഴിയും ; തല്ലുമാലയെ കുറിച്ച് മധുപാൽ
1 min read

ഇനിയുള്ള കാലം വിസ്മയങ്ങളുടെ പൂരം തീർക്കുവാൻ ടൊവിനോയ്ക്ക് കഴിയും ; തല്ലുമാലയെ കുറിച്ച് മധുപാൽ

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ നായികാനായകന്മാരായി എത്തിയ തല്ലുമാല എന്ന ചിത്രം പ്രേക്ഷകരിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ടോവിനോ തോമസിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയായിരിക്കും സൃഷ്ടിക്കുന്നത് എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. ആദ്യത്തെ ദിവസം തന്നെ നാലു കോടിയിലധികം കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ.

 

മലയാളത്തിൽ കൊണ്ടു വന്നിട്ടില്ലാത്ത വളരെ ഡിഫറെന്റ് ആയിട്ടുള്ള ഒരു ചിത്രമാണ് തല്ലുമാല എന്നും മലയാളത്തിൽ കണ്ടു വന്നിട്ടില്ലാത്ത ഒരു രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റെ എന്നൊക്കെയാണ് പറയുന്നത്. ചിത്രത്തിലെ ശബ്ദങ്ങളും ശരീരഭാഷയും കൊണ്ട് ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയജീവിതത്തിൽ തല്ലുമാല ഒരു നാഴികക്കല്ല് തന്നെയാണെന്നും മധുപാൽ പറയുന്നുണ്ടായിരുന്നു. ഒരു കഥയുടെ വഴിയിലൂടെയല്ല ആ കഥ ഉണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺലീനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോൾ ഉള്ളത്. ഇത്തരമൊരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥയാണ് അത്യാവശ്യം. ഒരു വ്യത്യസ്തത ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ടോവിനോ തോമസ്, ലുക്ക് മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി, ബിനു പപ്പു എന്നിവർ സിനിമയിലെ മറ്റ് അഭിനേതാക്കൾ തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.

 

കോമഡി ആക്ഷൻ സിനിമയാണ്. പുതിയ കാലത്തിന്റെ അഭിരുചി അറിഞ്ഞു ചെയ്ത ഒരു സിനിമ എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. ഈ ചിത്രത്തിന്റെ കാഴ്ചയുടെ നിറപ്പകിട്ട് അറിയണമെങ്കില് തിയേറ്ററിൽ തന്നെ പോയി കാണണം. ഒരു ആധുനിക നോവൽ പോലെ. നറേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാകാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായി ഒരു ആഘോഷം തന്നെ. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രമൊരു നാഴികക്കല്ല് തന്നെയാണ്.

 

ഇനിയുള്ള കാലത്തേക്ക് ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കുവാൻ മുമ്പ് കണ്ട സിനിമകളുടെ സ്വഭാവത്തിൽ നിന്നും ഏറെ മാറി അഭിനയിച്ചിട്ടുണ്ട്. ചില അനുഭവ അത്ഭുതങ്ങൾ ഒക്കെ ബാക്കിവയ്ക്കുന്നത് പോലെ. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്ന ചിത്രങ്ങളിൽ നിന്നും മാറിയ ഒരു ഖാലിദ് റഹ്മാനും ചിത്രത്തിലുമുണ്ട്.