ദുൽഖറിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും തെലുങ്കിൽ….!! രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങൾ
ഓരോ സിനിമ കഴിയുംതോറും തന്റെ സ്റ്റാർഡം ഉയർത്തി കൊണ്ടുവരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങൾ സ്വന്തമാക്കി മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും നടന്മാരുണ്ടോ എന്നത് സംശയമാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ദുൽഖറിന്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമായി ദുൽഖർ മാറി കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം കഴിവും പ്രയ്തനവും കൊണ്ടാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുൽഖർ സ്വന്തമാക്കിയത്.
ഇപ്പോഴിതാ മറ്റൊരു ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രത്തിലേക്കും ദുല്‍ഖര്‍ എത്താനുള്ള സാധ്യത തെളിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംക്രാന്തി റിലീസ് ആയി എത്താനിരിക്കുന്ന ഹനു മാനിലെ നായകന്‍ തേജ സജ്ജ, മഞ്ജു മനോജ് എന്നിവരെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന മിര്യായി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ എത്തിയേക്കുമെന്ന് കരുതപ്പെടുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു- “ഇതുവരെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. അണിയറക്കാര്‍ ദുല്‍ഖറുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ ഈ പ്രോജക്റ്റിലേക്ക് കൊണ്ടുവരാനായി അവര്‍ നന്നായി ശ്രമിക്കുന്നുണ്ട്”, അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
പ്രമുഖ ഛായാഗ്രാഹകനായ കാര്‍ത്തിക് ഗട്ടമനെനി സംവിധായകനായി അരങ്ങേറുന്നത് ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന രവി തേജ ചിത്രം ഈഗിളിലൂടെയാണ്. കമ്മിറ്റ് ചെയ്യുന്നപക്ഷം തെലുങ്കില്‍ ദുല്‍ഖറിന്‍റെ നാലാമത്തെ ചിത്രമായിരിക്കും ഇത്. 2018 ല്‍ പുറത്തെത്തിയ മഹാനടി, 2022 ല്‍ പുറത്തിറങ്ങിയ സീതാരാമം എന്നിവയാണ് ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയ തെലുങ്ക് ചിത്രങ്ങള്‍. ലക്കി ഭാസ്കര്‍ എന്ന ചിത്രം ഇതിനകം തെലുങ്കില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം അദ്ദേഹത്തിന്‍റേതായി തിയറ്ററുകളില്‍ എത്തുന്ന ചിത്രവും ലക്കി ഭാസ്കര്‍ ആയിരിക്കും. മലയാളത്തില്‍ ദുൽഖറിന്‍റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. തമിഴകത്തെ രണ്ടു പ്രഗൽഭ സംവിധായകർക്ക് ഒപ്പമുള്ള ദുൽഖറിന്റെ പുതിയ തുടക്കത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ തോൽവി ഭാരം ഈ സിനിമകളിലൂടെ മറികടക്കാൻ ദുൽഖറിന് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.