ആദിശങ്കറിന് ഇത് രണ്ടാം ജന്മം! എട്ട് ലക്ഷം രൂപയിലധികം വരുന്ന ചികിത്സ ചിലവ് ഏറ്റെടുത്ത് ദുല്‍ഖറിന്റെ’വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’!കൈയ്യടിച്ച് ആരാധകര്‍
1 min read

ആദിശങ്കറിന് ഇത് രണ്ടാം ജന്മം! എട്ട് ലക്ഷം രൂപയിലധികം വരുന്ന ചികിത്സ ചിലവ് ഏറ്റെടുത്ത് ദുല്‍ഖറിന്റെ’വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’!കൈയ്യടിച്ച് ആരാധകര്‍

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അതുപോലെ, മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ നിരവധി പാവങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ അത്‌പോലുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറപലായിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മനാടായ കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമത്തിലെ ആദിശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും, സൗജന്യമായി നടത്തി കൊടുത്തിരിക്കുകയാണ് മമ്മൂട്ടി ഫാമിലി.

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞിരിക്കുകയാണഅ ചെമ്പ് ഗ്രാമത്തിലെ ജനങ്ങള്‍. നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്‍മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു-‘ ഗ്രാമ പഞ്ചായത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു.

മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ ‘കെയര്‍ ആന്‍ഡ് ഷെയര്‍’ പോലുള്ള, അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ തുടങ്ങിയ മറ്റൊരു പദ്ധതിയാണ് ‘വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്’. എന്നത്. ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഈ ഉദ്യമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്.