ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’ ; 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക്!
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് കുതിക്കുകയാണ് ദൃശ്യം 2. ആദ്യദിനം 15 കോടി കളക്ഷന്‍ ലഭിച്ചിരുന്ന ചിത്രം ഏഴാം ദിനം ആകുമ്പോള്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക് എത്തുകയാണ് ദൃശ്യം 2. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ദൃശ്യം 2 നൂറു കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശനിയും ഞായറും ചിത്രം കാണാന്‍ ആയി വന്‍ തിരക്കായിരുന്നു മിക്കയിടത്തും കാണാന്‍ സാധിച്ചിരുന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 30 കോടിയാണ്. ദൃശ്യം 2 വിന്റെ തെലുങ്കും, കന്നഡ റീമേക്കുകളും ഒടിടിയിലൂടെയായിരുന്നു റിലീസിനെത്തിയത്. ദൃശ്യം 2 റീമേക്ക് പതിപ്പുകളില്‍ തിയേറ്ററിലെത്തുന്ന ഒരേയൊരു ചിത്രവും ദൃശ്യം 2 ഹിന്ദി പതിപ്പാണ്. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് ആന്റണി പെരുമ്പാവൂരും ആശീര്‍വാദ് സിനിമാസും. 50 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ ഇപ്പോള്‍ തന്നെ മുതല്‍മുടക്ക് പിന്നിട്ടു കഴിഞ്ഞു.
അതേസമയം, ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അഭിഷേക് പത്താന് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ് ആണ് നായകനായി എത്തിയത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഹിന്ദി പതിപ്പില്‍ വിജയ് സല്‍ഗനോകര്‍ എന്നാണ് മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന്റെ പേര്. റാണി എന്ന കഥാപാത്രം ഹിന്ദിയില്‍ വരുമ്പോള്‍ നന്ദിനി ആകും.
അതേസമയം, അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്.