“പെൺകുട്ടികളെ വായിനോക്കുന്ന ശീലമുണ്ടായിരുന്നു അങ്ങനെ ആണ് ലാലുവിനെ ആദ്യമായി കാണുന്നത്” –  മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ
1 min read

“പെൺകുട്ടികളെ വായിനോക്കുന്ന ശീലമുണ്ടായിരുന്നു അങ്ങനെ ആണ് ലാലുവിനെ ആദ്യമായി കാണുന്നത്” – മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

മലയാളികൾക്ക് പ്രത്യേകമായി ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടൻ തന്നെയാണ് മോഹൻലാൽ. ജനിച്ചു വീഴുന്ന കുട്ടികൾ മുതലുള്ളവർക്ക് മോഹൻലാൽ എന്നു പറഞ്ഞാൽ എന്താണെന്ന് വ്യക്തമായി അറിയാൻ സാധിക്കും. മോഹൻലാലിനെ കുറിച്ച് എംജി ശ്രീകുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു പഴയ അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് എംജി ശ്രീകുമാർ സംസാരിക്കുന്നത്. എംജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ഇണങ്ങുന്നത് മോഹൻലാലിനാണ് എന്ന് ഇതിനോടകം തന്നെ പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ആദ്യമായി മോഹൻലാലിനെ കണ്ട് അനുഭവത്തെക്കുറിച്ചാണ് എം ജി ശ്രീകുമാർ പറയുന്നത്.

തങ്ങൾ കോളേജിൽ പഠിക്കുന്ന സമയത്ത് സാധാരണ ആളുകളെ പോലെ തന്നെ പെൺകുട്ടികളെ ഒക്കെ വായിനോക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായി ലാലിനെ കാണുന്നത് ലാലിനെ കാണുന്ന സമയത്ത് ലാലു അവിടെ ഉണ്ടായിരുന്നപ്പോൾ ആരോ തന്നോട് പറഞ്ഞത് ലാലൊരു റെസിലിംഗ് ആണെന്നാണ്. അതുകൊണ്ടുതന്നെ തടി കേടാക്കേണ്ട എന്നും പറഞ്ഞിരുന്നു. തനിക്ക് അന്ന് തീരെ വണ്ണമില്ല. ആ സമയത്ത് ലാലിന്റെ കയ്യിൽ നിന്നും അടിയൊന്നും വാങ്ങേണ്ട എന്ന് എല്ലാവരും തന്നെ ഉപദേശിച്ചിരുന്നു. അങ്ങനെയാണ് തങ്ങൾ ആദ്യമായി കാണുന്നത് പിന്നീട് ആദ്യമായി ലാലിനൊപ്പം ജോലി ചെയ്യുന്നത് ചിത്രം എന്ന സിനിമയിലാണ്. പ്രിയദർശൻ ചിത്രത്തിൽ ആദ്യമായി മോഹൻലാലിനൊപ്പം പാടുന്ന സമയത്ത് സാധാരണ പാടുന്നത് പോലെയാണ് പാടിയത്. എന്നാൽ തന്റെ കരിയറിൽ ഒരു വലിയ ബ്രേക്ക് ആയത് ഈ ഒരു ഗാനം തന്നെയായിരുന്നു.

തുടർന്നാണ് ലാൽ എങ്ങനെയായിരിക്കും ഈ ഒരു ഗാനം പാടുക എന്ന രീതിയിലൊക്കെ പാടിത്തുടങ്ങിയത്. തന്റെ ശബ്ദവുമായി ലാലിന്റെ ശബ്ദത്തിന് നല്ല സാമ്യതയുണ്ടെന്ന് ആളുകൾ പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ ലാൽ എങ്ങനെയാണ് ഈ ഗാനം പാടുക എന്ന രീതിയിലാണ് താൻ പാടാറുള്ളത്. ഈ ഭാഗം വരികയാണെങ്കിൽ ലാലു ഇങ്ങനെ ആയിരിക്കും പാടുക എന്നൊക്കെ മനസ്സിൽ ഇങ്ങനെ ചിന്തിച്ചാണ് അപ്പോൾ പാടാറുള്ളത് എന്നും താരം പറയുന്നുണ്ട്. പക്ഷേ ലാലു പാടുന്നത് പോലെ തന്നെ അത് തോന്നുന്നുണ്ടെങ്കിൽ അതിൽ ലാലിന്റെ അഭിനയം കൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.