‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ
1 min read

‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ

മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 79-ല്‍ പുറത്തിറങ്ങിയ കഴുകന്‍ എന്ന സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് വില്ലന്‍ വേഷങ്ങളില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ജോണി പറയുന്നു.

എന്നാല്‍ താന്‍ സി.ബി.ഐ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഫൈറ്റിനിടക്ക് ശരിക്കും ചവിട്ടുകൊണ്ടെന്നും, ചില സാഹചര്യങ്ങളില്‍ തിരിച്ച് തല്ലിയിട്ടുണ്ടെന്നും ജോണി പറയുന്നു. ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്. അതില്‍ ചിലത് അറിയാതെ പറ്റുന്നതൊന്നുമല്ല. ജനം നോക്കിനില്‍ക്കുമ്പോള്‍ ഷോ കാണിക്കാന്‍ വേണ്ടി അടിക്കുന്ന ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ താന്‍ പേര് പറയുന്നില്ല. സി.ബി.ഐ ഡയറി കുറിപ്പില്‍ ഞാന്‍ ഫൈറ്റ് സീന്‍ ചെയ്ത ആളുകളെ എല്ലാവര്‍ക്കും അറിയാം. പുള്ളി ആദ്യത്തെ ചവിട്ട് ചവിട്ടിയത് എനിക്ക് കൊണ്ടു. ദേഹത്ത് ഫോഴ്സിലാണ് ചവിട്ടുന്നത് എന്ന് ഞാന്‍ പറഞ്ഞു. അണ്ണാ സോറി എന്ന് പുള്ളി പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.
രണ്ടാമത്തെ ചവിട്ട് എനിക്ക് കൊണ്ടു.

 

രണ്ട് പ്രാവശ്യമായി, ഇത്രയും വെയ്റ്റ് വേണ്ടെന്ന് വീണ്ടും ഞാന്‍ പറഞ്ഞു. അപ്പോഴും അണ്ണാ അണ്ണാ എന്ന് പറഞ്ഞ് വന്നു. മൂന്നാമതും ഇതുപോലെ തന്നെ ചവിട്ടി. അടുത്തത് ഞാന്‍ തിരിച്ച് തല്ലുന്ന സീനാണ്. ഞാനും കേറ്റി അങ്ങ് കൊടുത്തു. പിന്നെ വന്ന അടി ഒരു ഗ്യാപ്പിട്ടായിരുന്നു. ജോണഇ കൂട്ടിച്ചേര്‍ത്തു. ചിലര്‍ ആളുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ഷൈന്‍ ചെയ്യും. ചാടി കയറുകയും, ചാടി ചവിട്ടുകയുമൊക്കെ ചെയ്യും. സ്റ്റണ്ട് മാസ്റ്റര്‍ പറയുന്നതിലും ഒരടി കൂടുതല്‍ അടിക്കും. അതേസമയം ഫൈറ്റ് സീന്‍ ശ്രദ്ധിച്ച് ചെയ്യുന്ന ആളുകളുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമായി ഒരുപാട് ഫൈറ്റ് സീനുകള്‍ ചെയ്തിട്ടുണ്ട്. ഇന്നുവരെ ഒരു ഇടിയും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടിട്ടില്ല,’ ജോണി പറഞ്ഞു.

അതേസമയം, ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ അഭിനയിക്കാന്‍ ജോണിക്ക് കഴിഞ്ഞു. ആദ്യമൊക്കെ അദ്ദേഹം സിനിമകളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിട്ടായിരുന്നു വേഷമിട്ടിരുന്നത്. മാത്രമല്ല, താന്‍ വിവാഹ ശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോഴും ആ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല അദ്ദേഹം പറഞ്ഞു. സിനിമയിലെ വില്ലന്മാര്‍ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും ജോണി കൂട്ടിച്ചേര്‍ത്തു.