“മത്തങ്ങ മുഖമുള്ള അയാളെ എന്തിനാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്”; മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. : രാധാകൃഷ്ണൻ
1 min read

“മത്തങ്ങ മുഖമുള്ള അയാളെ എന്തിനാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്”; മോഹൻലാലിനെ കുറിച്ച് നിർമ്മാതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ.. : രാധാകൃഷ്ണൻ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ, നടനവിസ്മയം തുടങ്ങി മോഹൻലാലിന് ആരാധകർ നൽകിയ വിളിപ്പേരുകൾ പലതാണ് . മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല എന്നതാണ് യാഥാർത്ഥ്യം. ലാലേട്ടന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഹൃദയത്തിലാണ് ഇടം നേടുന്നത്. അഭിനയിക്കുമ്പോൾ ചുറ്റുമുള്ള ആളുകളെ അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ അഭിനയ സിദ്ധിയും നടന വൈഭവവും ഏവരെയും മോഹൻലാലിന്റെ ആരാധകരാക്കി മാറ്റുന്നു. കണ്ണുകളും വിരലുകളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ എന്ന നടനെ കൊണ്ട് തലവര മാറിയ സംവിധായകരുടെ എണ്ണം ഏറെയാണ്. നിന്നനിൽപ്പിൽ കഥാപാത്രമായി മാറാനുള്ള മോഹൻലാലിന്റെ കഴിവിനു മുന്നിൽ പല സംവിധായകരും തലകുനിച്ച് നിന്നിട്ടുണ്ട്.

1980 പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മോഹൻലാൽ എന്ന നടൻ മലയാള ചലച്ചിത്ര ലോകത്തിന്റെ അഭ്രപാളിയിലേക്ക് കാലെടുത്തു വച്ചത്. ശേഷം മോഹൻലാൽ എന്ന നടന്റെ നടന വൈഭവം മലയാള സിനിമാ ലോകം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. അതേ സമയം തന്നെ മോഹൻലാൽ എന്ന നടനിലെ കഴിവ് പല നിർമ്മാതാക്കളും അറിഞ്ഞിരുന്നില്ല.  ആദ്യ കാലങ്ങളിൽ മോഹൻലാൽ എന്ന നടന്റെ കഴിവ് തിരിച്ചറിയാൻ പല നിർമ്മാതാക്കൾക്കും സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിലുള്ള ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകനും കലാസംവിധായകനായ രാധാകൃഷ്ണൻ. തന്റെ സിനിമയിൽ മോഹൻലാലിനെ നായകനാക്കാൻ തീരുമാനിച്ചപ്പോൾ മോഹൻലാലിനെ കുറിച്ച് മലയാളത്തിലെ ഒരു സംവിധായകൻ മോശമായി സംസാരിച്ചു.  മോഹൻലാലിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്ന സമയത്ത് നിർമ്മാതാവ് തന്നെ വിളിക്കുകയും മാറ്റിനിർത്തിക്കൊണ്ട് പറഞ്ഞ കാര്യം തന്നെ വിഷമിപ്പിച്ചു എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.

താൻ ഒരു കലാകാരൻ അല്ലേ എന്നും ഇതുപോലെ മത്തങ്ങ മുഖം ഉള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയുമോ എന്നുമാണ് ആ നിർമ്മാതാവ് തന്നോട് ചോദിച്ചത്. എന്നാൽ അത് തന്നെ മാനസികമായി വല്ലാതെ വിഷമിപ്പിച്ചു. എല്ലാവരും സുന്ദരന്മാർ ആകണമെന്ന കാര്യമില്ല എന്നാണ് ഞാനന്ന് നിർമ്മാതാവിന് നൽകിയ മറുപടി. അന്ന് മോഹൻലാൽ വില്ലൻ തന്നെയായിരുന്നു എന്നാൽ അദ്ദേഹം ഒരു നടനായി മാറുമോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു പക്ഷേ കാലം കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ തനിക്ക് പകരം മറ്റൊരു നടന്നില്ല എന്ന് തെളിയിച്ച രീതിയിലേക്ക് വളർന്നു കഴിഞ്ഞിരുന്നു.