സ്ത്രീകളുടെ സുന്നത്ത് ഇസ്ലാം മതത്തിന്റെ ഭാഗമാണോ…?? പ്രമുഖ സംവിധായകരുടെ ഇടയിൽ തർക്കം, സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
1 min read

സ്ത്രീകളുടെ സുന്നത്ത് ഇസ്ലാം മതത്തിന്റെ ഭാഗമാണോ…?? പ്രമുഖ സംവിധായകരുടെ ഇടയിൽ തർക്കം, സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ബിരിയാണി. സജിൻ ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. വിമർശനാത്മകമായി മുസ്ലിം കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം നിരവധി നിരൂപകപ്രശംസയും സാമുദായിക വിമർശനവും നേരിട്ടിരുന്നു. ചിത്രത്തിലെ സംവിധായകൻ സ്ത്രീകളുടെ സുന്നത്ത് കർമ്മത്തെ കുറിച്ച് നടത്തിയ ഒരു പരാമർശത്തിനെതിരെ മലയാളത്തിലെ പ്രമുഖ സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിലൂടെ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. “സ്ത്രീകളുടെ സുന്നത്ത് തിരുവനന്തപുരത്ത് എന്റെ ജമാഅത്തിൽ അടക്കം നടക്കുന്നുണ്ട്. ഒസാത്തിമാരാണ് അത് ചെയ്യുന്നത്, ഞാൻ മുസ്ലിം സമുദായത്തിൽ ജനിച്ചയാളാണ്. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നെടുത്തവയാണ്” ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബുവിന്റെ ഈ പ്രസ്താവനയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ടാണ് ഒമർ ലുലു തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്.”സിനിമയുടെ പ്രമോഷൻ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത്‌ സ്ത്രീകളിലെ ചേലാകർമ്മം ഇസ്ലാം മതത്തിൻ്റെ ഭാഗമല്ല മുസ്ലിങ്ങൾക്കിടയിൽ ഇല്ല” എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഒമർ ലുലു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ആളുകൾ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്ത് എത്തുകയുണ്ടായി. അവയിൽ ചില പ്രധാനപ്പെട്ട കമന്റുകൾ ചുവടെ കൊടുക്കുന്നു.

“ചേലാകർമം ചെയ്യപ്പെടാത്തവരായി ജനിച്ച സ്ത്രീ -പുരുഷന്മാരെ ചേലാകർമം ചെയ്യൽ നിർബന്ധം ആകുന്നു… ഹശ്ഫ (മോതിരക്കണ്ണി ) മുഴുവൻ വെളിവാകുന്നതുവരെ അതിനെ മൂടിക്കിടക്കുന്ന ലിംഗാഗ്രചർമം മുറിച്ചുകളയലാണ് പുരുഷന്റെ ചേലാകർമത്തിന്റെ നിർബന്ധം. സ്ത്രീയുടേതിൽ നിർബന്ധം യോനിയുടെ ഉപരിതലത്തിൽ മൂത്രദ്വാരത്തിനു മുകളിലായുള്ള കോഴിപ്പൂവിനു സദൃശ്യമായ മാംസത്തിൽ (കൃസരി -ബള്ർ ) നിന്ന് ചേലാകർമമെന്ന് പറയാൻ മാത്രം അല്പം മുറിക്കലാണ്.” – ഫത്ഹുൽ മുഈൻ പേജ് 521… ഇസ്ലാമിക പ്രമാണിക ഗ്രന്ഥമായ ഫത്ഹുൽ മുഈൻ വാചകങ്ങളാണിത്.. ചേലാകർമം ഇസ്ലാമികമാണ് ഒമർ ലുലു.. അതിനെ ഇനി നിങ്ങളെങ്ങനെ വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല”

“മുസ്ലിം എന്നാൽ ഒറ്റ സമുദായം ഒന്നുമല്ല. കാല-ദേശങ്ങൾക്കനുസരിച്ച് നല്ല മാറ്റങ്ങളുണ്ട്. തിരുവനന്തപുരത്തെ മുസ്ലിമും കാസർഗോട്ടെ മുസ്ലിമും സാംസ്കാരികമായി വലിയ വ്യത്യാസമുണ്ട്.സ്ത്രീ-ചേലാകർമ്മം നടത്തുന്ന ചില സമുദായങ്ങൾ (എണ്ണത്തിൽ കുറവെങ്കിലും) മുസ്ലിങ്ങളായി ഉണ്ട് എന്നതാണ് വാസ്തവം.തീരെ ഇല്ലാ എന്നോ എല്ലാവരും ചെയ്യുന്നുണ്ട് എന്നോ ആരെങ്കിലും പറയുകയാണെങ്കിൽ രണ്ടും തെറ്റാണ്. കള്ളങ്ങളാണ്. പറയരുത്.”

“നിങ്ങൾക്കു കേരളത്തിന്റെ അങ്ങൊളമിങ്ങോളം മതത്തിൽ നടക്കുന്നത് എല്ലാം എങ്ങനെ അറിയാം…? ആദ്യം പുള്ളി പറഞ്ഞത് അവരുടെ ഭാഗത്തു നടപ്പുണ്ടോ എന്നു അന്യോഷിക്കണ്ടേ…!ഈ എല്ലാ ദുരാചാരങ്ങളും പരസ്യമായി നടക്കുന്നതല്ല… കൊറച്ചു നാള് മുന്നെ പത്രത്തിൽ ഒരു FGM റിപ്പോർട്ട്‌ വന്നത് അനുസരിച്ചു യൂത്ത് ലീഗുകാർ പോയി കോഴിക്കോട് ഒരു ക്ലിനിക് അടിച്ചു പൊട്ടിച്ചത് എന്തിനു ആയിരുന്നു…പിന്നെ ഇസ്ലാമിൽ ഇല്ല എന്നു പറയുമ്പോൾ ലോകത്ത് ഉള്ള എല്ലാ പ്രദേശവും അതിൽ വരില്ലെ? എങ്കിൽ ഒന്നു അന്യോഷിച്ചിട്ടു പോസ്റ്റ് ഇട്,ആഫ്രിക്കയിലൊക്കെ നടക്കുന്നത് ഇഷ്ടം പോലെ റിപ്പോർട്സും ഡോക്യുമെന്ററിയും, ആത്മകഥയുമൊക്കെ ഇറങ്ങിട്ടുണ്ട്…സൊ ഭൂരിപക്ഷം സ്ഥലങ്ങളിൽ ഒരു പക്ഷെ നടക്കുന്നിലായിരിക്കാം പക്ഷെ എങ്ങും ഇല്ല എന്നു പറയുന്നത്..!!അത് വേറെ ചിന്ത വെച്ചാണെങ്കിൽ… ഒന്നും പറയാൻ ഇല്ല…!!പിന്നെ പ്രൊമോഷനു വേണ്ടി നുണയുടെ കാര്യം… ഉവ്വാ..!!!”

Leave a Reply