‘ ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം’ ; തുറന്നു പറഞ്ഞു ജീത്തു ജോസഫ്
1 min read

‘ ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം’ ; തുറന്നു പറഞ്ഞു ജീത്തു ജോസഫ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റാം ഒരു റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിപ്പിക്കാത്ത കുറച്ച് സിറ്റുവേഷന്‍സ് ഈ സിനിമയില്‍ ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. കഥാപാത്രം റിയല്‍ ആണെന്ന ഫീല്‍ കൊണ്ടു വരാനാണ് അത്തരം സിറ്റുവേഷന്‍സ് റാമില്‍ കൊണ്ട് വന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

അതുപോലെ, റാം ഒരു ആക്ഷന്‍ മോഡിലുള്ള ചിത്രമാണെന്നും, കുറച്ച് റിയലിസ്റ്റിക് ആക്ഷനാണ് അതില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ സിനിമയില്‍ കാണുന്നത് പോലെ, ഇടിച്ച് കഴിയുമ്പോള്‍ ഇടി കൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്നുപോകുന്ന ആക്ഷന്‍ അല്ല, മറിച്ച് ഫോറില്‍ ഫൈറ്റ്‌സ് ഒക്കെയാണ് റാമില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീത്തു ജോസഫ് പറഞ്ഞു.

 

മോഹന്‍ലാല്‍ ഈ അടുത്ത കാലത്തൊന്നും ചെയ്യാത്ത കുറച്ച് സിറ്റുവേഷന്‍സ് റാമില്‍ കാണാന്‍ സാധിക്കും. അത് ചിത്രം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുമെന്നും, അതൊക്കെ ചേര്‍ത്ത് മാക്‌സിമം റിയല്‍ ആണെന്ന ഫീല്‍ പ്രേക്ഷകര്‍ക്ക് കിട്ടാനാണ് ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. അതേസമയം വെറും ഒരു സാധാരണ മനുഷ്യനാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

അതേസമയം, ദൃശ്യം, ദൃശ്യം 2, ട്വല്‍ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് ഭാഗങ്ങള്‍ ആയാണ് റാം ഒരുക്കുന്നത്.

അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. ഇന്ദ്രജിത്, സംയുക്ത മേനോന്‍, പ്രിയങ്ക നായര്‍, ആദില്‍ ഹുസൈന്‍, സുമന്‍, ലിയോണ ലിഷോയ്, അനൂപ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണ് റാം.