“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ
1 min read

“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ


പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ  കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ  മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു.  വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും എന്നും വൈകിട്ട് എനിക്ക് ഫ്ലൈറ്റ് ഉണ്ട് എന്നും പറഞ്ഞു.  അദ്ദേഹത്തിന്റെ കൂടെ അന്ന് ഭാര്യ സുൽഫത്ത് ഉണ്ടായിരുന്നു.

വൈകീട്ട് ഞാൻ മമ്മൂക്കയുടെ അടുത്ത് ചെന്ന് അദ്ദേഹത്തെ കാറിൽ കയറ്റി എയർപോർട്ടിന് അടുത്തേക്ക് എത്തി. സ്വതവേ വണ്ടിയോടിക്കാൻ താല്പര്യമുള്ള മമ്മൂക്ക അന്ന് വണ്ടി ഒന്നും ഓടിച്ചില്ല. എയർപോർട്ട് ലോഞ്ചിലേക്ക് എത്തുന്നതിനു മുൻപ് മമ്മൂക്കയെ ഞാനൊന്ന് നോക്കിയപ്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനാക്കുന്നു അതു പോലെ തോന്നി എന്താണ് പറ്റിയത് എന്ന് അന്വേഷിച്ചപ്പോൾ നമുക്ക് വയ്യ എന്ന് എനിക്ക് മനസ്സിലായി. അവിടെനിന്ന് നേരെ എയർപോർട്ടിലേക്ക് തന്നെ പോയി.  അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടർ ഉണ്ടാകും എന്ന് എനിക്കറിയാമായിരുന്നു. ഡോക്ടർ പരിശോധിച്ചപ്പോൾ തന്നെ ഇപ്പോൾ യാത്ര ചെയ്യരുത് എന്നാണ് മമ്മൂക്കയോട് പറഞ്ഞത്. അന്ന് ഫ്ലൈറ്റ് എടുക്കാൻ മമ്മൂക്ക തയ്യാറായില്ല പകരം നേരെ ആശുപത്രിയിലേക്ക് പോയി ഒബ്സർവേഷനിൽ കിടന്നു പിറ്റേന്ന് എല്ലാം പഴയപടിയായി.

കാലമേറെ കടന്നു പോയി താനാ കാര്യങ്ങളൊക്കെ മറന്ന് ഇരിക്കുകയായിരുന്നു എന്നാൽ പ്രീസ്റ്റ് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് താനും ആ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്ന് മമ്മൂക്ക തന്നോട് അനുഭവത്തെ കുറിച്ച് സംസാരിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടു പോയി. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മമ്മൂക്ക അത് മനസ്സിൽ വയ്ക്കുന്നണ്ടല്ലോ എന്നാണ് താൻ ഓർത്തത്. വലിയ ആളുകൾ ഒക്കെ അങ്ങനെ ആണ്. ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ മറ്റുള്ളവർ എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്തു കൊടുത്താൽ അത് ഒരു വലിയ കാര്യം എന്ന പോലെ മനസ്സിൽ തന്നെ സൂക്ഷിക്കും. അന്ന് മമ്മൂക്കയ്ക്ക് അത്തരത്തിലുള്ള ഒരു ഒരു അനുഭവം വന്നപ്പോൾ താൻ കൂടെ ഉണ്ടായിരുന്നു എന്നത് മമ്മൂക്ക ഇപ്പോഴും ഓർത്തു വയ്ക്കുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യം തന്നെയാണ്.