വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍
മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. താരത്തിന്റെ അഭിമുഖങ്ങൾ ഏറെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖത്തിലെ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.കല്യാണത്തിന് മുമ്പ് വരെ താന്‍ ഭയങ്കര മദ്യപാനിയായിരുന്നുവെന്നും കല്യാണത്തിനു ശേഷമാണ് വെള്ളമടിയും ചീട്ടുകളിയും നിര്‍ത്തിയതാണന്നും അതിന് മുമ്പ് തന്റെ വീട് ക്ലബ് പോലെയായിരുന്നുവെന്നും ധ്യാന്‍ ശ്രീനിവാസൻ പറഞ്ഞു. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. എന്റെ പുതിയ സിനിമയായ ‘വീകം’ എന്റെ പ്രമോഷന്റെ ഭാഗമായി കൊടുത്ത അഭിമുഖത്തിലാണ് ധ്യാനിക്കാര്യം പറഞ്ഞത്.കല്യാണം കഴിഞ്ഞതിന് ശേഷം നിന്നുപോയ ഹേബിറ്റ് എനിക്ക് ഉണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മുലം നിര്‍ത്തേണ്ടി വന്നതാണ്.ഒന്ന് സൂഹൃത്തുക്കളാണ്. ഭാര്യ പറഞ്ഞത് കൊണ്ട് നിര്‍ത്തിയതല്ല. എന്റെ വീട് ഒരു ക്ലബ് പോലെയാണ് ഞാന്‍ കൊണ്ടുനടന്നത്. അവിടെ എല്ലാം നടക്കാറുണ്ടായിരുന്നു.
ബാത്‌റൂമില്‍ ഇരുന്നായിരുന്നു മദ്യപാനവും ചീട്ടുകളിയും നടന്നിരുന്നത്. കല്യാണം കഴിച്ചപ്പോള്‍ അതൊക്കെ നിര്‍ത്തേണ്ടി വന്നു. പണ്ട് ഞാന്‍ ഭയങ്കര ചീട്ടുകളിയായിരുന്നു. ഇപ്പോള്‍ ഭാര്യയുടെ കൂടെയാണ് ചീട്ട് കളിക്കാറുള്ളത്. ഇപ്പോള്‍ ഞാന്‍ മദ്യപാനം നിര്‍ത്തി. ഭാര്യ മദ്യപിക്കും, ഞാൻ അത് നോക്കിയിരിക്കും.എന്റെ വീടിന്റെ ബാത്‌റൂം വലുതാണ്. അവിടെ തന്നെയായിരുന്നു എന്റെ കിടത്തവും വെള്ളമടിയും.പണ്ടൊക്കെ ഞാന്‍ ഭയങ്കര മദ്യപാനമായിരുന്നു. ഇപ്പോള്‍ 6,7 വര്‍ഷമായിട്ട് ഉപയോഗിക്കാറില്ല. കല്യാണത്തിന്റെ തലേ ദിവസം വരെ ബാത്‌റൂമില്‍ ഇരുന്ന് മദ്യപിച്ചിരിക്കുകയായിരുന്നു ഞാന്‍.ചീട്ട് കളിച്ച് സമയം പോയതറിഞ്ഞില്ല. ഭാര്യ വിളിച്ചിട്ട് നാളെ കല്യാണമാണ് വരുന്നില്ലെയെന്ന് വരെ ചോദിച്ചു. പുലര്‍ച്ചയാണ് ഞാന്‍ അവിടെ എത്തുന്നത്. ഭയങ്കര മഴയായിരുന്നു കല്യാണ ദിവസം. ഈ കാര്യങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്.
കുമ്പാരീസ്’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9ന് തിയേറ്ററുകളിലെത്തും. പൊലീസ് പശ്ചാത്തലത്തിൽ പൊളിറ്റിക്സ് കഥ പറയുന്നതാണ് ‘വീകം’. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനുപുറമെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Summary :Dhyan sreenivasan about his wife