ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; കൈയ്യടിച്ച് ആരാധകര്‍
1 min read

ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; കൈയ്യടിച്ച് ആരാധകര്‍

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പറത്തു വന്ന ചിത്രവും അത് തന്നെയാണ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ, ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരുക്കുകയാണ് മമ്മൂട്ടി.

നടന്‍ ആസിഫ് അലിക്ക് വിജയാഘോഷ ചടങ്ങില്‍ സര്‍പ്രൈസായി മമ്മൂട്ടി സമ്മാനിച്ചത് ഒരു റോളക്‌സ് വാച്ചാണ്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചു കൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍പ്രൈസായി മമ്മൂട്ടി സമ്മാനം നല്‍കിയത്.

ആസിഫ് അലിക്ക് അപ്രതീക്ഷിത സമ്മാനമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് നിന്ന ഇറങ്ങുകയായിരുന്നു. അതേസമയം, മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.

സിനിമയില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്‌റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസിഫ് അലി അതിഥി താരമായിട്ടായിരുന്നു ചിത്രത്തില്‍ എത്തിയത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.