ഒറ്റ സുഹൃത്തിൻറെ വേർപാടിന് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി; ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു
ഹാസ്യ കഥാപാത്രങ്ങൾക്ക് വേറിട്ട ഒരു ശൈലി സമ്മാനിച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. മലയാള സിനിമയിൽ അടക്കം സജീവമായ ധർമ്മജൻ ആളുകൾക്ക് എല്ലാകാലത്തും പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ധർമ്മജൻ പ്രശസ്തനായി മാറിയത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്ത ധർമ്മജൻ 2019 റിലീസ് ചെയ്ത പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി സഹപ്രവർത്തക സുബി അന്തരിച്ചതുമായി ബന്ധപ്പെട്ട് അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ഒക്കെ ചെയ്ത ധർമ്മജന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സഹപ്രവർത്തയുടെ വിയോഗം തനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ധർമ്മജൻ വ്യക്തമാക്കുകയും ചെയ്തു. മരണം അറിഞ്ഞപ്പോൾ മുതൽ ധർമ്മജൻ സുബിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. സുബിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ നടൻ ധർമ്മജൻ ബോൾഗാട്ടിയെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി എത്തിയിരിക്കുകയാണ്. താരത്തിന്റെ അമ്മ മാധവി മരണപ്പെട്ടു. 83 വയസ്സായിരുന്നു.
സുബിക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്ത ധർമ്മജന് കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് അമ്മയും നഷ്ടപ്പെട്ടിരിക്കുന്നത്. സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ധർമ്മജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസതടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യ മരണപെടുകയായിരുന്നു. രമേശ് പിഷാരടി, ഷാജോൺ, ഹനാൻ,ദിയ സന തുടങ്ങിയവർ ധർമ്മജൻ എത്തുന്നതിനു മുൻപേ തന്നെ ആശുപത്രിയിൽ എത്തുകയും താരം എത്തുന്നതിനു മുമ്പേതന്നെ ഫോർമാലിറ്റുകൾ ഒക്കെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.