ഐശ്വര്യമായി ഒന്നിക്കാൻ പുതിയ നീക്കവുമായി ധനുഷ്; ചെലവാക്കിയത് 150 കോടി രൂപ
2002ൽ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ച് തമിഴകത്ത് എന്നതുപോലെതന്നെ തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടാകെ സ്ഥാനം ഉറപ്പിച്ച താരമാണ് ധനുഷ്. പിതാവ് കസ്തൂരിരാജ സംവിധാനം ചെയ്ത ചിത്രത്തിലാണ് ധനുഷ് ആദ്യമായി അഭിനയിക്കുന്നത്.അഭിനയം താല്പര്യമില്ലാതെയിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശിൽവരാഘവന്റെ നിർബന്ധത്തിലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം വൻ വിജയമായതിനുശേഷം മറ്റൊരു ചിത്രത്തിലും ധനുഷ് പ്രത്യക്ഷപ്പെട്ടു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തിലെ മുഴനീള കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു. ആദ്യം അഭിനയിച്ച മൂന്ന് ചിത്രങ്ങൾ വൻ വിജയമായിരുന്നെങ്കിലും പിന്നീട് വന്ന ചിത്രങ്ങൾ ഒക്കെ പരാജയമായിരുന്നു.
ദേവതയെ കണ്ടേൻ, ഒരു കനാകാലം എന്നീ ചിത്രങ്ങളിൽ ശരാശരി വിജയം മാത്രമായിരുന്നു നേടിയത്. പ്രകാശ് രാജിനൊപ്പം അഭിനയിച്ച തിരുവിളയാടൽ ആരംഭം എന്ന ചിത്രത്തിൽ ഹാസ്യ പ്രാധാന്യമുള്ള നായകനെയും ധനുഷ് അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാത്തവൻ, ഉത്തമ പുത്രൻ, ആടുകളം, മാപ്പിള എന്നിവ താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായി എഴുതപ്പെടുകയും ചെയ്തു. ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിന് 2019 മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം നേടി. പ്രശസ്ത ചലച്ചിത്രതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇന്ന് തമിഴ് സിനിമ രംഗത്ത് താരമൂല്യമുള്ള ഒരാളായി ധനുഷിന്റെ പേരും എഴുതപ്പെട്ടിരിക്കുകയാണ്.
നായക സങ്കല്പങ്ങൾ എല്ലാം കാറ്റിൽ പറത്തിയ ധനുഷ് ഇന്ന് മുൻനിര നായക നടനാണ്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മരുമകനായ ധനുഷ് തമിഴിനു പുറമേ ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നടൻ എന്നതിനപ്പുറം ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞു. 39 കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്ന് ഇതിനോടകം തെളിയിക്കുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥിയായി വരെ ധനുഷ് തന്റെ 30 കളിൽ അഭിനയിച്ചു. വാത്തിയാണ് താരത്തിന്റെ ഏറ്റവും പുതിയ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി നായികയായ സംയുക്തയാണ് ചിത്രത്തിൽ ധനുഷിന്റെ ജോഡിയായി പ്രത്യക്ഷപ്പെടുന്നത്. ധനുഷിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
പ്രമുഖ വ്യക്തികൾ താമസിക്കുന്ന പോയസ് ഗാർഡനിൽ ധനുഷ് സ്വന്തമായി ഒരു വീട് വാങ്ങി എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. 150 കോടി രൂപയ്ക്കാണ് ധനുഷ് ഈ വീട് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ നടത്തിയ ചെറിയ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സിനിമ മേക്കർ സുബ്രഹ്മണ്യം ശിവയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതിൻറെ ചിത്രങ്ങൾ പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം ഈ ബംഗ്ലാവ് തൻറെ മാതാപിതാക്കൾക്ക് ധനുഷ് സമ്മാനിച്ചിരിക്കുകയാണ്. ഭാര്യ പിതാവ് രജനീകാന്തിന്റെ വീടിനടുത്താണ് ധനുഷ് പുതിയ വീട് വാങ്ങിയിരിക്കുന്നത്. 35 കോടിയാണ് രജനീകാന്തിന്റെ വീടിൻറെ വില.
ധനുഷിന്റെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് പല വാർത്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഒരു വർഷത്തിലേറെയായി അകന്നു കഴിയുന്ന ഐശ്വര്യയുമായി വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാകാം ഈ പുതിയ സംഭവം എന്നാണ് അധികവും ആളുകൾ പറയുന്നത്. ഐശ്വര്യയും ധനീഷും തങ്ങൾ പിരിയുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു എങ്കിലും ഇവരുടെ കുടുംബങ്ങൾക്ക് ഇതിനോട് വലിയ താല്പര്യം ഇല്ലായിരുന്നു. രജനീകാന്ത് പോലും രമ്യതയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിൽ അയൽവക്കകാരായതുകൊണ്ട് ഉടൻതന്നെ ഇരുവരും വീണ്ടും ഒന്നിക്കാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.