ധനുഷ് ചിത്രം ‘വാത്തി’ തിയേറ്ററുകളിലേക്ക്… ; സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്
1 min read

ധനുഷ് ചിത്രം ‘വാത്തി’ തിയേറ്ററുകളിലേക്ക്… ; സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്

നുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ വിവരങ്ങളാണ് പുറത്തുവരുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യവും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമാണ്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയുണ്ടായി.

ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. ധനുഷ് അധ്യാപകനായാണ് ചിത്രത്തിലെത്തുന്നത്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമായിരിക്കും ‘വാത്തി’യെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബാലമുരുകന്‍ എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.

സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്. അതേസമയം, ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. ‘നാനേ വരുവേന്‍’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡിയാണ്.