ഞെട്ടിച്ച് ആദ്യദിവസത്തെ കളക്ഷൻ, നൻപകൽ നേരത്ത് മയക്കത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ
മലയാളത്തിന്റെ അഭിമാന നടനായ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഐ എഫ് എഫ് കെ വേദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചലച്ചിത്ര മേളയിൽ സിനിമ കണ്ട് എല്ലാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു അതിനു പിന്നാലെ തീയേറ്ററിലും വമ്പിച്ച സ്വീകാര്യത്തിൽ ലഭിച്ചതോടെ സിനിമ ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കാണാനായി തിയറ്ററിൽ കുടുംബ പ്രേക്ഷകരും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഓഫ് ബീറ്റ് സിനിമ ആയതുകൊണ്ടാണ് ഏവർക്കും ഈ അത്ഭുതം ഉണ്ടാകുന്നത്.
എല്ലാ പ്രായത്തിലും ഉള്ള സിനിമ പ്രേമികൾക്കും കാണാൻ കഴിയുന്ന ഒരു നല്ല ചിത്രം എന്നാണ് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ഓഫ് ബീറ്റ് സിനിമയായിരുന്നിട്ട് കൂടി ആദ്യ ദിനം തന്നെ ചിത്രം എത്ര കളക്ഷൻ നേടി എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചിത്രം ആദ്യ ദിവസം കേരളത്തിൽ നിന്നും മാത്രമായി 1.02 കൂടിയാണ് സ്വന്തമാക്കിയത്. ഓഫ് ബീറ്റ് സിനിമയ്ക്ക് ആദ്യ ദിനം തന്നെ ഇത്രയും വലിയ ഒരു കലക്ഷൻ ലഭിക്കുന്നത് വലിയ കാര്യം തന്നെയാണ്. എന്നാൽ ഇത് ഓഫ് ബീറ്റ് സിനിമ എന്നു പറഞ്ഞ് തഴയപ്പെടേണ്ട പറ്റുന്ന ഒരു ചിത്രമല്ലെന്നുള്ള അഭിപ്രായവും പുറത്തു വരുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടു കെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം.
ചിത്രം തിയറ്ററിൽ എത്തുന്നതിനു മുൻപേ വലിയ പ്രതീക്ഷകൾ തന്നെയാണ് ലഭിച്ചത് കാരണം ഐ എഫ് എഫ് കെ യിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയ സിനിമകളിൽ ഒന്നായിരുന്നു ഇത്. ജെയിംസ് എന്ന കള്ളൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത് കഥാപാത്രത്തിന്റെ അവതരണവും അവിസ്മരണീയമായ പ്രകടനവും ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് നൻ പകൽ നേരത്ത് മയക്കത്തിലെ കഥാപാത്രം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ ഈ ചിത്രവും ഉൾപ്പെടുത്താം. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരും തിയേറ്ററിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.