“എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു
1 min read

“എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു അന്യഭാഷ നടിയാണ് ഖുശ്ബു. നിരവധി മികച്ച കഥാപാത്രങ്ങളിലെത്തിയിട്ടുള്ള ഖുശ്ബുവിനെ പ്രേക്ഷകർ ഇന്ന് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും അറിയുന്നുണ്ട്. ബിജെപി പാർട്ടിയിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ ഖുശ്ബു. ഖർബ ദത്തിന്റെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു എന്നും ഖുശ്ബു പറയുന്നുണ്ട്. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

 

രാഷ്ട്രീയ പ്രവർത്തക കൂടിയാണ് ഇപ്പോൾ നടി. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ല എന്ന് ഭയന്നിരുന്നു എന്നും താരം പറയുന്നു. ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതത്തിൽ ആണ് മുറിവേൽക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏകമകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ. എട്ടാമത്തെ വയസ്സിലാണ് അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യം ഉണ്ടായത്. മറ്റു കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യുമോ എന്നൊരു ഭയം എന്നിൽ നിലനിന്നിരുന്നു.

അങ്ങനെയാണ് ഞാൻ ആ നിലപാട് എടുത്തത് എന്നും പറയുന്നു. അമ്മ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അമ്മയ്ക്ക്. എന്നാൽ പതിനാറാമത്തെ വയസ്സിൽ അച്ഛന് തങ്ങളെ ഉപേക്ഷിച്ചു പോയി എന്നും ഖുശ്ബു പറയുന്നുണ്ട്. അടുത്തിടെയായിരുന്നു ദേശീയ വനിതാ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തിരുന്നത്. പിന്നാലെയാണ് ഈ നടുക്കുന്ന വെളിപ്പെടുത്തൽ നടി നടത്തിയത്. ഇത് തുറന്നു പറയാൻ ഖുശ്ബു കാണിച്ച ധൈര്യത്തിനാണ് പലരും കൈയടിക്കുന്നത്. പ്രത്യേകിച്ച് നടിമാരെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ഒരു പ്രത്യേകമായ മടി ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദിക്കേണ്ടതാണ് എന്ന് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു. നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ഖുശ്ബു. ഒരു ബാലതാരമായി അരങ്ങേറ്റം നടത്തിയ ഖുശ്ബുവിനെ കൂടുതലായും അംഗീകരിച്ചത് തമിഴ് സിനിമ മേഖലയായിരുന്നു. തമിഴിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയത്.