വീണ്ടും ഓളം സൃഷ്ടിച്ച് കാന്താരയിലെ വരാഹൂപവുമായി അർജിത്..! ആരാധകർ ആഗ്രഹിക്കുന്നത് നൽകാൻ അദ്ദേഹത്തിനറിയാമെന്ന് പ്രേക്ഷകർ
1 min read

വീണ്ടും ഓളം സൃഷ്ടിച്ച് കാന്താരയിലെ വരാഹൂപവുമായി അർജിത്..! ആരാധകർ ആഗ്രഹിക്കുന്നത് നൽകാൻ അദ്ദേഹത്തിനറിയാമെന്ന് പ്രേക്ഷകർ

കാന്താര എന്ന ചിത്രം ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. കഴിഞ്ഞവർഷ അവസാനമാണ് ചിത്രം പുറത്തിറങ്ങിയത്. ആഗോളതലത്തിൽ തന്നെ വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയിരുന്നത്. പ്രേക്ഷക പ്രശംസക്കൊപ്പം തന്നെ നിരൂപകപ്രശംസയും ഒരുപോലെ കീഴടക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. സിനിമയിലെ വരാഹരൂപം എന്ന ഗാനമാണ് വളരെയധികം ചർച്ച ചെയ്തിരുന്നത്. ചില കോപ്പി വിവാദങ്ങളും ഈയൊരു ഗാനത്തിന് നേരിടേണ്ടി വന്നു. എങ്കിലും ഈ ഗാനത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ചില പ്രശ്നങ്ങളെ തുടർന്ന് ഈ ഒരു ഗാനം സിനിമയിൽ നിന്നും നീക്കം ചെയ്യേണ്ടതായി വരെ വന്നു.

 

എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് ബംഗളൂരുവിൽ നടന്ന ഒരു ലൈവ് ഷോയിൽ പ്രശസ്ത ഗായകൻ അർജിത് സിംഗ് വരാഹരൂപം ആലപിക്കുകയാണ് ചെയ്തത്. അതോടെ വീണ്ടും ഈ ഗാനം വൈറലാവുകയും ചെയ്തു.. ഷോയിൽ ആരെയും അവിസ്മരണീയമാക്കുന്ന തന്റെ മാജിക്കൽ വോയിസിലൂടെ ആ ഗാനം മനോഹരമാക്കുകയായിരുന്നു അർജിത് സിംഗ്. ബോളിവുഡിൽ മികച്ച നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് അർജിത്. അർജിത്തിന്റ ശബ്ദത്തിലുള്ള വരാഹരൂപം ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഒക്കെ തന്നെ തരംഗമായി മാറിയിരിക്കുകയാണ്. ഷോയുടെ വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് ആരാധകർ അർജിത്തിനെ പ്രശംസിക്കുകയാണ് ചെയ്തത്. ഗാനം വീണ്ടും വൈറലായതോടെ പഴയ ഓളം തിരികെ കൊണ്ടുവരുവാനും സാധിച്ചു. തന്റെ ആരാധകർക്ക് എന്താണ് സമ്മാനിക്കേണ്ടത് എന്ന് കൃത്യമായ ധാരണയുള്ള ആളാണ് അദ്ദേഹം എന്നാണ് പലരും ട്വിറ്റും മറ്റും പങ്കുവയ്ക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര.

 

അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയിരുന്നതും. സെപ്റ്റംബർ 30നാണ് ചിത്രം കർണാടകയിൽ റിലീസ് ചെയ്തത്. കന്നടയിൽ വമ്പൻ വിജയം നേടിയതിനെത്തുടർന്നാണ് ചിത്രം തെലുങ്ക് തമിഴ് ഹിന്ദി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശനത്തിന് എത്തുന്നത്. എല്ലാ ഭാഷകളിലും വളരെ മികച്ച പ്രകടനം തന്നെ കൈവരിക്കാൻ കാന്താരയ്ക്ക് സാധിച്ചു. 16 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 243 കോടി കളക്ഷൻ ആണ് നേടിയത്. കെജിഎഫ് നിർമ്മാതാക്കളായ ഹോം ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്. വലിയ സ്വീകാര്യതയോടെ തന്നെ പ്രേക്ഷകർ ഈ ഒരു ചിത്രം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.