പുഴുവിന്റെ തിരക്കഥാകൃത്തിന് എതിരെ രൂക്ഷവിമർശനം! കൊള്ളേണ്ടവർക്ക് കൊണ്ടു എന്ന് പുരോഗമന സമൂഹം
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഖാലിദ് റഹ്മാനും ഹര്‍ഷാദും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കി പുറത്തുവന്ന ചിത്രമായിരുന്നു ഉണ്ട. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത മേഖലയിലേക്ക് ഇലക്ഷന് ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് സംഘത്തിലെ ഒന്‍പത് പോലീസുകാര്‍ അവിടെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. എസ് ഐ മണി എന്ന കഥാപാത്രമായി മുഴുനീള വേഷത്തില്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചത്. എന്നാല്‍ ഉണ്ട എന്ന സിനിമ കണ്ടപ്പോള്‍ തനിക്ക് തോന്നിയതും തിരക്കഥാകൃത്ത് ഹര്‍ഷദ് ഓരോ സീനിലും വിഷം കുത്തി നിറയ്ക്കാന്‍ സാധിക്കുന്ന, മലയാള സിനിമ മേഖലയില്‍ വളര്‍ന്ന് വരുന്ന ഒരു വിഷ സര്‍പ്പമാണെന്നും പറഞ്ഞുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
ശരിപക്ഷം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഉണ്ട എന്ന പടം കണ്ടപ്പോഴാണ് ഉണ്ടയുടെ തിരക്കഥ ആരാണ് എന്ന് അന്വേഷിച്ചതെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. നെക്സ്സലുകള്‍ പാവങ്ങള്‍ ആണെന്നു പറഞ്ഞ് വെക്കുന്ന സിനിമ വെറുതെ അങ്ങനെ ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചത് കൊണ്ട് പിന്നണി പ്രവര്‍ത്തകരെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു. പക്ഷേ അന്ന് വരെ മലയാള സിനിമയില്‍ പരിചിതമല്ലാത്ത പേരാണ് കണ്ടത്.. ഹര്‍ഷദ്. അയാള്‍ക്ക് മമ്മൂട്ടിയെ പോലെയുള്ള മലയാളത്തിലേ ഏറ്റവും താരമൂല്യമുള്ള നടന് ഡേറ്റ് കൊടുക്കുന്നു. പടം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അത്രയും മികച്ച സ്ക്രിപ്റ്റ് ആയിരുന്നോ ഉണ്ട? അല്ലെങ്കില്‍ പുതുമുഖ എഴുത്ത്ക്കാരന് മമ്മൂട്ടി എന്നൊരു നടന് ഡേറ്റ് കൊടുക്കാന്‍ ഉണ്ടായ ചേതോവികാരം എന്തായിരുന്നു? എന്ന ചോദ്യവും കുറിപ്പിലൂടെ ചോദിക്കുന്നു.
അന്വേഷണ സ്വഭാവം ഉള്ളില്‍ ഉള്ളത് കൊണ്ടാവാം അന്ന് തന്നെ ഹര്‍ഷദിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. കോഴിക്കോട് സ്വദേശിയാണ്.. വടകരയിലോ മറ്റോ ആണ് ജന്മനാട്.. കോഴിക്കോട് അയാളെ അറിയുന്നവര്‍ക്ക് എല്ലാം പറയാന്‍ ഉള്ളത്. ‘പഴയ സിമി’ പ്രവര്ത്തകന് അല്ലെ എന്നാണ്. അതായത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്തിന്റെ പേരില്‍ നിരോധിച്ച സംഘടനയുടെ പ്രവര്ത്തകന്. എന്റെ ഊഹം തെറ്റിയില്ല എന്ന് മനസിലായി.. സിമി നിരോധിച്ചപ്പോള്‍ ആശയം ഉള്ളില്‍ പേറി നടക്കുകയായിരുന്നു അയാള്‍. ആര്‍ക്കും അന്വേഷിച്ചു നോക്കാം.. ഉത്തരം മറ്റൊന്ന് ആവില്ലെന്നും കുറിപ്പില്‍ പറയുന്നു.
സിനിമ എന്ന മേഖല അയാള്‍ക്ക് ഇഷ്ടമോ, ബിസിനസോ അല്ല. പടം വിജയിക്കുന്നതും പരാജയവും അയാളുടെ വിഷയം ആണെന്ന് തോന്നുന്നില്ല. ഉദ്ദേശം ആശയ പ്രചാരണമാണ്. ലക്ഷ്യം പകല്‍ പോലെ വ്യക്തവും. പിന്നീട് അയാളുടെ പേര് വീണ്ടും ഉയര്‍ന്നു കേട്ടത് പ്രിത്വിരാജിനെ വെച്ച് ‘വാരിയന്‍ കുന്നന്’ എന്ന മലബാര്‍ കലാപത്തിന്റെ കഥ പറയുന്ന സിനിമ എടുക്കുന്നു എന്ന പേരില്‍ ആണ്. ഇവിടെയും ചേതോവികാരവും പറയാന്‍ ഉദ്ദേശിക്കുന്ന ആശയവും എന്താണെന്ന് വ്യക്തമാണല്ലോ. ആ കോലാഹലത്തിന് ശേഷം ഇപ്പോള്‍ വീണ്ടും അയാളുടെ പേര് കേട്ടത് പുഴു എന്ന സിനിമയുടെ തിരക്കഥകൃത്ത് എന്ന പേരിലാണെന്നും ജിതിന് കൃഷ്ണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഉണ്ട ഒരു പരാജയം ആയിട്ട് കൂടി മമ്മൂട്ടിയെ പോലെയുള്ള നടനെ വെച്ച് അയാള്‍ക്ക് വീണ്ടും സിനിമ എടുക്കാന്‍ അവസരം കിട്ടിയിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വീണ്ടും ഡേറ്റ് കൊടുത്തിരിക്കുന്നു. അതിനേക്കാള്‍ തമാശ മമ്മൂട്ടിയുടെ പേര്‍സണല്‍ മേക്കപ്പ്മാന് ആയിരുന്ന ജോര്‍ജ് ആണ് ഇതിന്റെ പ്രൊഡ്യൂസര്‍ എന്ന് അറിയുമ്പോഴാണ്. ബിനാമി അല്ലെന്ന് വിശ്വസിക്കാം ??സവര്‍ണ്ണ അവര്‍ണ്ണ ജാതിയുടെ കഥ പറയുന്ന. ഹിന്ദു സമൂഹം ഇപ്പോഴും ഇങ്ങനെ ആണെന്ന് സിമി പ്രവര്‍ത്തകനായ ഹര്‍ഷദ് നമ്മോട് മമ്മൂട്ടിയിലൂടെ പറയുകയാണ്. അതോടപ്പം വളരെ ഭംഗിയായി ഇരവാദവും.
എല്ലാം വെറും സിനിമ ആണെന്നും, സമൂഹത്തിലെ തെറ്റുകള്‍ ഹര്‍ഷദ് ചൂണ്ടി കാണിച്ചതാണ് എന്നും, നിഷ്കളങ്കമാണെന്നും നമ്മള് വിശ്വസിക്കണം. വിശ്വസിച്ചേക്കാം. കിടന്ന് ഉറങ്ങാന്‍ ഉള്ള വകുപ്പ് ഉള്ള സിനിമ ആയത് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് കരുതിയതാണ്.. സിനിമ എന്ന നിലയില്‍ അത് പരാജയം ഉറപ്പിച്ചു കഴിഞ്ഞതുമാണ്. പക്ഷേ ഹര്‍ഷദ്,
അത് സംസാരിക്കാതിരിക്കാന്‍ ആവില്ല. ഓരോ സീനിലും വിഷം കുത്തി നിറയ്ക്കാന്‍ സാധിക്കുന്ന, മലയാള സിനിമ മേഖലയില്‍ വളര്‍ന്ന് വരുന്ന ഒരു വിഷ സര്‍പ്പമാണ്. ആരാണ് ഇയാള്‍ക്ക് വേണ്ടി മലയാള സിനിമ മേഖലയില്‍ എക്കോസിസ്റ്റം ഒരുക്കുന്നത് എന്നാണ് അറിയേണ്ടതുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.