ചുറ്റുമുള്ളവരെ സഹായിക്കൂ, എന്നിട്ടാവാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായനിധിയിലേക്ക്; ശ്രീശാന്തിന് വലിയ പിന്തുണ
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടം നേരിടുന്നുണ്ട്. ഇതിനായി ലോകവ്യാപകമായി തന്നെ വലിയ ഏകോപനം ഉണ്ടാവുകയും ഇന്ത്യയ്ക്ക് ധാരാളം സാമ്പത്തിക സഹായങ്ങൾ വിവിധ ഗവൺമെന്റ്കൾക്കായി ലഭിക്കുന്നുണ്ട്. രാജ്യത്തിനകത്തും സാധാരണക്കാർ വലിയ ധനികൻമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും സഹായ നിധിയിലേക്ക് വലുതും ചെറുതുമായ സാമ്പത്തിക സംഭാവനകൾ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ സംഭാവന ചെയ്യുന്ന ശീലത്തെ ചോദ്യം ചെയ്തുകൊണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. വളരെ ഗൗരവകരമായ പ്രസ്താവനയാണ് ശ്രീശാന്ത് ഇതിനോടകം നടത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ശ്രീശാന്തിന്റെ പ്രസ്താവനയുടെ ഉദ്ദേശശുദ്ധിയും പ്രാധാന്യവും കണക്കിലെടുത്ത് വലിയ പിന്തുണ തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ അഭിപ്രായത്തിന് ലഭിക്കുന്നത്. ഗവൺമെന്റിന് സാമ്പത്തിക സഹായം നൽകുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ ആളുകളെയും പരിഗണിക്കണം എന്നതാണ് ശ്രീശാന്തന്റെ നിലപാട്. ശ്രീശാന്ത് ഇൻസ്റ്റഗ്രാമിലൂടെ ആണ് തന്റെ ഈ കാഴ്ചപ്പാട് പങ്കുവെച്ചത്.
“മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫണ്ടുകളിലേയ്ക്ക് സംഭാവനകൾ ചെയ്യുന്നതിനു മുമ്പ് ചുറ്റുപാടുകളും കൂടി നിങ്ങൾ എല്ലാവരും ഒന്ന് പരിഗണിക്കണം. കോവിഡ് മഹാമാരിക്കിടയിൽ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ജോലിക്കാരോ ദുർബലരായിട്ടുണ്ടാവാം. ആദ്യം അവരെ ശക്തമാക്കാൻ ശ്രമിക്കുക. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്ക് അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കുവാൻ കഴിയില്ല എന്നതാണ് കാരണം, അത് നിങ്ങൾക്കു മാത്രമേ സാധിക്കൂ.” ശ്രീശാന്ത് പറയുന്നു.