ചരിത്രത്തിൽ ഇടം നേടി പഠാൻ, ബോളിവുഡിൽ ഏറ്റവും ഉയർന്ന കലക്ഷൻ
ബോളിവുഡ് ചിത്രങ്ങളുടെ ചരിത്രത്തിൽ ബോക്സ് ഓഫീസ് തൂത്തു വാരിയ ചിത്രമാണ് ഷാരൂഖ് ഖാന് ചിത്രം പഠാന്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററിൽ എത്തിയ കിംഗ് ഖാന്റെ പഠാന് കൊവിഡ് കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മുന്‍പ് അക്ഷയ് കുമാര്‍, ആമിര്‍ ഖാന് ചിത്രങ്ങളൊക്കെ ഇതുപോലെ തിയേറ്ററിൽ എത്തിയപ്പോഴും
ഇന്‍ഡസ്ട്രി വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു എന്നാൽ ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ജീവശ്വാസം നല്കുന്നതില് ഈ ചിത്രങ്ങളൊക്കെ പരാജയപ്പെട്ടു. എന്നാല്‍ ഇതൊന്നടങ്കം മാറ്റി മറിച്ചു കൊണ്ടായിരുന്നു പഠാന് എത്തിയത്. റിലീസ് ചെയ്ത ദിവസം മുതല്‍ വന്‍ പോസിറ്റീവ് പബ്ലിസിറ്റി നേടിയ പഠാന് ആ പ്രതീക്ഷകൾ നിറവേറ്റി, എന്നു മാത്രമല്ല ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചു കഴിഞ്ഞു .
ബോവുഡ് സിനിമ ചരിത്രത്തിൽ കളക്ഷനില്‍ ഒരു ചിത്രം ആദ്യമായാണ് 500 കോടി നേടുന്നത്. ആദ്യമായി ഒരു ഹിന്ദി ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍ പരിഗണിക്കുമ്പോഴാണ് ഇത്. ഹിന്ദി പതിപ്പിന് മാത്രമല്ല പുറമെ പഠാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് 502.45 കോടിയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത് മികച്ച പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് ഇത് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത് .
ഏറ്റവും ഒടുവിലായി 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര് ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്. ദീപിക പതുകൊണാണ് നായികയായി എത്തിയത് ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഖാൻ സിനിമയുടെ ഷൂട്ടിങ്ങിനു മുൻപേ തന്നെ ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.