ചരിത്രം രചിച്ച് ഉണ്ണി മുകുന്ദൻ! 50 കോടി തിളക്കത്തിൽ മാളികപ്പുറം
തിയേറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. പ്രേക്ഷക ഹൃദയം കീഴടക്കി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. കേരളത്തിന് അകത്തും പുറത്തും ഇപ്പോൾ ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇതുകൂടാതെ , മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം . ഉണ്ണി മുകുന്ദൻ എന്ന താരത്തെ ഇന്ത്യ മുഴുവൻ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികൾക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയിൽ പോലും ഉണ്ണിമുകുന്ദൻ മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
റിലീസ് ചെയ്ത ദിവസം145 തിയേറ്ററുകളിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത് എന്നാൽ പിന്നീട് കേരളത്തിലെ 230 ലധികം തിയേറ്ററുകളിലേയ്ക്ക് സിനിമ വ്യാപിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ ഒന്നടങ്കം ഹൗസ്ഫുൾ ഷോകളാണ്. മലയാള സിനിമകളിൽ ഇത്തരത്തിലുള്ള ഒരു വിജയം അപൂർവമാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി തന്നെ മാളികപ്പുറം മാറാൻ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമായി മാളികപ്പുറം മാറും എന്നും സിനിമ പ്രേക്ഷകർ വിശ്വസിക്കുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ്. കൂടാതെ രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ചിത്രങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് തമിഴ് പതിപ്പ് പ്രദർശിപ്പിക്കുന്നത്.
മികച്ച അഭിനയവും മികച്ച സംവിധാന മികവും തിരക്കഥയും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കല്യാണി എന്ന എട്ടു വയസ്സുകാരിyയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് പറയുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ് . മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.