‘ബാലയുടെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുള്ള കളിയാക്കലുകള്‍ ഇനിയെങ്കിലും നിര്‍ത്തണം’ ; സിനിഫൈന് ഗ്രൂപ്പിലെ കുറിപ്പ് ശ്രദ്ധനേടുന്നു
‘അന്പ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ബാലയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി ഉണ്ടായിരുന്ന് കാലത്താണ് ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കൂടുതല്‍ കാലം ഇരുവരും ഒരുമിച്ചുള്ള ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ല. അതേസമയം, അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ജീവിതവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
അതുപോലെ, ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത് കുറച്ച് മാസങ്ങള്‍ക്കിടയിലാണ്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടേതായ സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. എന്നാല്‍ ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിലുള്ള പ്രണയം അവര്‍ തുറന്നു പറഞ്ഞതോടെ പ്രതികരണവുമായി അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല രംഗത്ത് എത്തിയിരുന്നു. ‘അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്’ എന്നായിരുന്നു ബാലയുടെ പ്രതികരണം. ഭാര്യയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു താരം അന്ന് പ്രതികരണവുമായി എത്തിയത്. താന്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടതില്ലെന്നും വീഡിയോയില്‍ ബാല പറഞ്ഞിരുന്നു.
ഇപ്പോഴിതാ, സിനിഫൈന് ഗ്രൂപ്പില്‍ ബാലയെ കുറിച്ച് വന്ന കുറിപ്പാണ് വൈറലായിരിക്കുന്നത്. ബാലയുടെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുള്ള കളിയാക്കലുകള്‍ ഇനിയെങ്കിലും നിര്‍ത്തണമെന്നും, ബാല വളരെ പൊളയ്റ്റ് ആയിട്ടുള്ള, അറിഞ്ഞ് കൊണ്ട് ആരേയും വേദനിപ്പിക്കാത്ത ഒരാളാണ്! അദ്ദേഹം മലയാളം പറയുമ്പോഴുള്ള ചെറിയ പിഴവുകളില്‍ കളിയാക്കരുതെന്നുമാണ് സിനിഫൈന് ഗ്രൂപ്പിലെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലയാളികള്‍ കുറച്ചു കാലമായി നടന് ബാലയെ അറിഞ്ഞങ് കളിയാക്കുവാണ്… ട്രോളി ട്രോളി പുള്ളിയെ സ്ക്രീനില്‍ കാണിക്കുമ്പോഴോ ശബ്ദം കേള്‍ക്കുമ്പോഴോ ആള്ക്കാര് ചിരി തുടങ്ങും എന്ന അവസ്ഥ ആയിട്ടുണ്ട്. നിരുപദ്രവകരം എന്ന് പുറമെ തോന്നുമെങ്കിലും ഈ കളിയാക്കലുകള്‍ക്ക് ഒരു കുഴപ്പം ഉണ്ട്. ബാല ക്ക് നല്ല ഒരു സീരിയസ് / വില്ലന്‍ റോള്‍ കിട്ടിയാല്‍ സ്ക്രീനില്‍ പുള്ളിയെ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് ആ ഒരു ഗൗരവം നഷ്ടപ്പെടും. ഓഫ് സ്ക്രീനില്‍ കളിയാക്കി കളിയാക്കി, അദ്ദേഹം എത്ര നന്നായി ുലൃളീൃാ ചെയ്താലും സ്ക്രീനില്‍ വരുമ്പോള്‍ … അയ്യേ ബാല ഈ റോളിലോ.. അയ്യേ ഇവനാണോ വില്ലന്‍ എന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങും. എന്റെ അറിവില്‍ ബാല ഫുള്ളി ലേെമയഹശവെലറ ആയ.. ഇീിശെേെലി േആയി സിനിമ കിട്ടിക്കൊണ്ടിരിക്കുന്ന ഒരാള്‍ അല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രമൃലലൃ നെ വരെ ബാധിക്കാന്‍ സാധ്യത ഉള്ള കളിയാക്കലുകള്‍ നിര്‍ത്തണം. തമിഴന് ആയ അദ്ദേഹം മലയാളി കുട്ടിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്…. തന്നാല്‍ ആവും വിധം ാമഹമ്യമഹമാ പറയാനും ശ്രമിക്കുന്നു… അതില്‍ ചെറിയ പിഴവുകള്‍ വരുന്നത് ഇത്ര ട്രോളാന്‍ ഒന്നും ഇല്ല. ബാല വളരെ ുീഹശലേ ആയിട്ടുള്ള… അറിഞ്ഞോണ്ട് ആരെയും വേദനിപ്പിക്കാതെ ഒരാള്‍ ആയാണ് തോന്നിയിട്ടുള്ളത്. പരിഹസിക്കാതിരുന്നൂടെ ഇനിയെങ്കിലും ??