പനി പിടിച്ച് നില്ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു
മറ്റുള്ള ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങള്‍ ഉണ്ട്. നായികമാരായും വില്ലന്മാരായുമൊക്കെ വന്ന് കയ്യടി നേടിപ്പോയ ഒരുപാട് താരങ്ങൾ . പലപ്പോഴും തങ്ങൾ പറയുന്ന ഡയലോഗിന്റെ അര്‍ത്ഥം പോലും അറിയാതെയായിരിക്കും ഇത്തരക്കാർ അഭിനയിക്കുക. ഇത് ചിലപ്പോഴൊക്കെ വളരെ രസകരമായ സംഭവങ്ങളിലേക്കും നയിക്കാറുണ്ട്. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന് തുടങ്ങിയവര്‍ ഒന്നിച്ചെത്തിയ ചൈന ടൗണ്‍ എന്ന ചിത്രത്തിൽ ഹിന്ദി നടന് പ്രദീപ് റാവത്തായിരുന്നു വില്ലന്‍ ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു നടന്ന രസകരമായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ജയറാം
ഗജനി സിനിമയിലെ വില്ലനായി വന്ന പ്രദീപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നതെന്നും അദ്ദേഹത്തിന് പല ഭാഷകളും കൈകാര്യം ചെയ്യാൻ അറിയാം എന്നും മോഹൻലാലാണ് പറഞ്ഞത്. അദ്ദേഹത്തിന് ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നും ചിലപ്പോൾ ഹിന്ദിയിൽ ഡയലോഗുകൾ എഴുതി മലയാളത്തിൽ പറയുകയാവും ചെയ്യുക എന്നും പറഞ്ഞു. പിറ്റേ ദിവസം പ്രാപത്ത് സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തി ചിത്രത്തിലെ ജയിലിൽ രംഗമാണ് എടുക്കുന്നത് ഒറ്റ ഷോട്ടിലെ രംഗം അഭിനയിക്കാനായി അദ്ദേഹം വന്നു അപ്പോൾ ഒപ്പിടെടാ എന്ന ഡയലോഗ് ആണ് പറയേണ്ടത്. സെറ്റിൽ വന്ന് എല്ലാവരെയും പരിചയപ്പെട്ടു. പിന്നീട് റാഫി മെക്കാനിനോട് എന്താണ് സീൻ എന്ന് ചോദിച്ചു.
സീൻ പറഞ്ഞു കൊടുക്കുകയും ഡയലോഗ് പറയുകയും ചെയ്തു അർത്ഥം ഒക്കെ മനസ്സിലാക്കി അദ്ദേഹം പഠിക്കാൻ നിന്നും അപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടോ എന്ന് തനിക്ക് തോന്നി. രണ്ടു മണിക്കൂർ ഓളം ആ ഡയലോഗ് അടിച്ചു കൊണ്ടേയിരുന്നു ഒടുവിൽ ഷൂട്ടിംഗ് സമയത്ത് ആദ്യം മോഹൻലാൽ ഒപ്പിട്ടു പിന്നിടു ഞാൻ ഒപ്പിട്ടു അതിനു പിന്നാലെ തന്നെ ദിലീപ് ഒപ്പിടുന്നതിനിടയിൽ റാവത്ത് നോക്കി അപ്പോൾ ഡയലോഗ് പറയേണ്ട സമയമായിരുന്നു റാവത്ത് ഒപ്പിടെടാ എന്ന് പറയുന്നതിന് പകരം പറഞ്ഞത് തുപ്പിട്രാ ഉണ്ടായിരുന്നു ദിലീപ് അവിടെ തന്നെയിരുന്നു ഭയങ്കര ചിരി.
ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറിയായിരുന്നു ചിരിച്ചത്. വമ്പൻ ഡയലോഗുകൾ ഒക്കെ പറയുന്ന ഒരാൾ രണ്ടുമണിക്കൂർ കൊണ്ട് പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണോ ഇത് എന്ന് ഞങ്ങൾ ചിന്തിച്ചു. പിറ്റേദിവസം നെടുമീളൻ ഡയലോഗ് ആയിരുന്നു അന്നാണെങ്കിൽ മോഹൻലാലിനെ പനിയും എന്നിട്ടും നെടുമീള ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് മോഹൻലാലിന്റെ മുഖത്തും കവിളിലും ഡയലോഗുകൾ എഴുതിയ പേപ്പറുകൾ എഴുതി ഒട്ടിക്കുകയായിരുന്നു. ഇപ്പോഴും ആ സിനിമകൾ പരിശോധിച്ചാൽ ഞങ്ങൾ ചിരിക്കുന്നത് കാണാൻ കഴിയും.