പൃഥ്വിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ കിടിലൻ വാക്കുകൾ: ‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരം’
1 min read

പൃഥ്വിരാജിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ കിടിലൻ വാക്കുകൾ: ‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരം’

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായപ്രകടനം തുടർന്നു പറഞ്ഞ പൃഥ്വിരാജ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രമുഖ മാധ്യമമായ ജനം ടിവി പൃഥ്വിരാജിനെ വിമർശിച്ച ഭാഷാപ്രയോഗങ്ങൾ ഒട്ടും യോജിക്കാൻ ആവാത്തതാണ് എന്ന് അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ശക്തിപ്പെട്ടു. പല പ്രമുഖ സിനിമാ താരങ്ങളും സംവിധായകരും മറ്റു വ്യക്തികളും രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ പൃഥ്വിരാജ് ആരാധകർക്കും കേരള സമൂഹത്തിനും വളരെ വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.വൈകുന്നേരത്തെ പത്രസമ്മേളനത്തിലാണ്മുഖ്യമന്ത്രി പൃഥ്വിരാജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന തുറന്നു പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാവുന്ന വികാരം. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു എന്നുള്ളതാണ്.അതിനോട് അസഹിഷ്ണുത കാണിക്കുന്നത്, അതിനോട് മാത്രമല്ല ഇങ്ങനെയുള്ള എല്ലാത്തിനോടും അസഹിഷ്ണുത

കാണിക്കുന്ന നിലപാട് ആണല്ലോ സംഘപരിവാർ സാധാരണയായി സ്വീകരിച്ച് വരാറുള്ളത്.അതിപ്പോൾ പൃഥ്വിരാജിന്റെ നേരെ കാണിക്കുന്നു എന്ന് മാത്രമേ നമ്മൾ കാണേണ്ടതായിട്ടുള്ളൂ. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം വിയോജിപ്പ് പ്രകടിപ്പിക്കുന്ന,അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുന്നത്. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടു വരാൻ സന്നദ്ധമാവുകയും ആണ് വേണ്ടത്.”

Leave a Reply