ചമയങ്ങളില്ലാത്ത മുഖമുള്ള ‘ചമയങ്ങളുടെ സുല്‍ത്താന്‍’ ; ശ്രദ്ധ നേടി മമ്മൂട്ടിയുടെ പിറന്നാള്‍ സ്പെഷല്‍ വീഡിയോ
മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ 7ന്. ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പ്രിയ താരത്തിന് ആശംസകളും നേര്‍ന്നിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന് എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ട്രിബൂട്ട് സീക്വല്‍ പുറത്തിറക്കിയത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ അനു സിത്താരയിലൂടെയും, രണ്ടാം ഭാഗത്തില്‍ മിയയിലൂടെയും ആണ് കഥ പറഞ്ഞുപോകുന്നത്.
ഒരു ജേര്‍ണലിസ്റ്റിന്റെ യാത്രയാണ് ചമയങ്ങളുടെ സുല്‍ത്താന്‍ 2. സംവിധായകന് ലാല്‍ജോസിന്റെ വിവരണവും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം. ടി. വാസുദേവന്‍ നായരുടെ അനുഗ്രഹത്തോടെയും കൂടിയാണ് ചമയങ്ങളുടെ സുല്‍ത്താന്‍ ആരംഭിക്കുന്നത്. 94 വയസ്സുള്ള ഒരു മമ്മൂട്ടി ആരാധികയായ വയോധികയുടെ ആവേശം ഇതിന്റെ മറ്റൊരു പ്രത്യേകതയായി എടുത്ത് പറയാം. രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. നിര്‍മ്മാണം സമദ് ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജാദ് കക്കു, അന്‍സൂര്‍, വിഷ്ണു എം പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് അജയ് ശേഖര്‍ ആണ്.
പ്രോജക്ട് ഡിസൈനര്‍ & എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വൈശാഖ് സി വടക്കേവീട്, എഡിറ്റ് & കളറിംഗ് – അരുണ്‍ പി ജി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ബിപിന്‍ ബെന്‍സണ്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ – ശബരീഷ് ആര്, ജിന്റോ തെക്കിനിയത്ത്, സഫ സാനി, സഹാസംവിധായകര് – ജിതിന് പാറ, രാജീവ് രാജന്, സൗണ്ട് ഡിസൈന്‍ – അനൂപ് വൈറ്റ്ലാന്‍ഡ്, ക്യാമറ പിന്തുണ: നൂറുദ്ധീന്‍ ബാവ, ഹൃഷികേശ്, അജ്മല്‍ ലത്തീഫ്, വിഷ്ണു പ്രഭാത്, അഡീഷണല്‍ പ്രോഗ്രാമിംഗ് – ആനന്ദ് ശേഖര്‍, ഡ്രോണ്‍: സല്മാന് യാസ്, നിശ്ചലദൃശ്യങ്ങള്‍ : റബീഹ് മുഹമ്മദ്, ടൈറ്റില്‍ ഗ്രാഫിക്സ്: ബിലാല്‍ അഹമ്മദ്, മാഷപ്പ് കട്ട്സ് : ലിന്റോ കുര്യന് ,മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് : സീതാലക്ഷ്മി (പപ്പറ്റ് മീഡിയ).