Latest News
ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.
ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു […]
ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി നടൻമാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ […]
ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ് ….!!! ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ചു
ദുൽഖർ സൽമാന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കാണാറുള്ള ഒരു രസകരമായ കമന്റാണ് മകനേ… മടങ്ങി വരൂ എന്നത്. ദുൽഖർ മലയാളം സിനിമകൾ ചെയ്യാത്തതിലുള്ള പരിഭവമാണ് സർക്കാസ്റ്റിക്കായ ഇത്തരം കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ മരുന്നിനുപോലും ഒരു മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു […]
“ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി” ; ലിജോ ജോസ് പെല്ലിശ്ശേരി
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. “ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി”, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഭിനയ നായികയായി […]
” ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും “
സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ. ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് […]
പുതിയ നേട്ടം സ്വന്തമാക്കി ‘ഉള്ളൊഴുക്ക് ‘ ; സന്തോഷം പങ്കുവെച്ച് സംവിധായകൻ
ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 21ന് റിലീസ് ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ലോസ് ആഞ്ചലസിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജു വാര്യർ, നിഖില […]
“ദേവദൂതനും മണിച്ചിത്രത്താഴും കഴിഞ്ഞു, ഇനി ഈ 3 സിനിമകൾ റീമാസ്റ്റർ ചെയ്ത് കാണാനാണ് എനിക്കാഗ്രഹം ” ; മോഹൻലാൽ
പഴയ സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച് നടൻ മോഹൻലാൽ. ഇന്നത്തെ സിനിമകൾ നാളത്തെ പൈതൃകങ്ങളാണ്. സിനിമയുടെ നെഗറ്റീവുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. വാനപ്രസ്ഥം, വാസ്തുഹാര, കാലാപാനി എന്നീ മൂന്ന് സിനിമകൾ തനിക്ക് റീമാസ്റ്റർ ചെയ്തു കാണാൻ ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ‘ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് […]
“മുൻപ് മോഹൻലാൽ മൂവികൾ കൃത്യമായ സമയത് ഷൂട്ട് നടത്തുകയും കൃത്യമായ പ്ലാനിങ്ങോടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ഇന്ന് … “
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ പുതിയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ് എന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. കൂടാതെ മോഹൻലാൽ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങാൻ തയാറെടുക്കുകയാണ്. കുട്ടികൾക്ക് കൂടി വേണ്ടിയാണ് താൻ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു വമ്പൻ ചിത്രമായ ‘L2 […]
“മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയത് ” ; “കങ്കുവ ” സിനിമയുടെ ആദ്യ റിവ്യു പുറത്ത്
തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. കങ്കുവ എന്ന സിനിമ കണ്ടുവെന്ന് തിരക്കഥയില്‍ പങ്കാളിയായ മദൻ കര്‍ക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. മികച്ച ഒരു സിനിമയായിരിക്കും കങ്കുവയെന്നും പറയുന്നു മദൻ കര്‍ക്കി. മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയതെന്നും മദൻ കര്‍ക്കി അഭിപ്രായപ്പെടുന്നു. കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞിരിക്കുകയാണ് മദൻ കര്‍ക്കി. ഡബ്ബിംഗ് നടക്കുമ്പോള്‍ താൻ പല രംഗങ്ങളും കണ്ടിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ […]
‘ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും’ ; ദുല്‍ഖര്‍
ഒരു ഇടവേളയ്‍ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്‍കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍.ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്നാണ് നടൻ ദുല്‍ഖര്‍ സൂചിപ്പിക്കുന്നത്. ശരിക്കും കുറച്ച് സിനിമകള്‍ ഈ വര്‍ഷം ഞാൻ ചെയ്യാനിരുന്നതാണ്. ഒന്ന് ഉപേക്ഷിച്ചു. മറ്റൊന്ന് വര്‍ക്കാവാതിരുന്നത് അവസാന മിനിറ്റിലാണ്. അപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുമുണ്ടായി. ലക്കി ഭാസ്‍കര്‍ സിനിമയും വൈകി. സംവിധായകനും നിര്‍മാതാവും തന്നെ പിന്തുണച്ചു. […]